പെർത്ത് (ആസ്ട്രേലിയ): വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ആസ്ട്രേലിയയിൽ ആറുകിലോ തൂക്കമുള്ള കുഞ്ഞ് പിറന്നു. പടിഞ്ഞാറൻ ആസ്േട്രലിയയിലെ പെർത്ത് സ്വദേശിയായ നീന ടസെൽ എന്ന യുവതിയാണ് സാധാരണ പ്രസവത്തിലൂടെ ‘ജുദ കി’ എന്ന് പേരിട്ട ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവം എട്ടുമാസം മുമ്പ് നടെന്നങ്കിലും കുടുംബം ഇക്കാര്യം രഹസ്യമാക്കിവെക്കുകയായിരുന്നു. ആസ്ട്രേലിയൻ ദേശീയദിനമായ ജനുവരി 26 നായിരുന്നു ജനനം. കുഞ്ഞിന് എട്ടുമാസം പ്രായമായപ്പോഴാണ് ജനനവിവരങ്ങളും ചിത്രങ്ങളും ഇവർ പുറത്തുവിട്ടത്. ആസ്ട്രേലിയൻമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും കൊച്ചു ജുദ കിയുടെ ഫോേട്ടാകൾക്ക് വൻ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. യുവതിയുടെ നാലാമത്തെ പ്രസവമാണിത്.
നേരേത്ത ഇവർ ജന്മം നൽകിയ മൂന്ന് ആൺകുട്ടികൾക്കും പതിവിൽ കവിഞ്ഞ ഭാരവും നീളവും ഉണ്ടായിരുന്നെങ്കിലും നാലാമത്തെ കുഞ്ഞിനാണ് എറ്റവും കൂടുതൽ തൂക്കമുള്ളത്. കൃത്യമായി പറഞ്ഞാൽ കുഞ്ഞ് ജനിക്കുേമ്പാൾ 5.95 കിലോ തൂക്കവും 59 സെ.മീ നീളവുമുണ്ടായിരുന്നു. എട്ടുമാസമായപ്പോഴേക്കും കുഞ്ഞിന് 10 കിലോ തൂക്കമുണ്ട്. ഒരു കുഞ്ഞിെൻറ ജനനസമയത്തെ ശരാശരി തൂക്കം 3.3 കിലോയാണ്. ശരാശരി നീളത്തേക്കാൾ എട്ട് സെ.മീ കൂടുതലാണ് ജുദ കിക്ക്. എന്നാൽ, മറ്റ് പ്രസവത്തെ അപേക്ഷിച്ച് ഒടുവിലത്തെ പ്രസവം ബുദ്ധിമുട്ടായിരുന്നില്ലെന്ന് നീന വാർത്തഏജൻസികളോട് പറഞ്ഞു.
ജനനശേഷം നവജാതശിശുക്കൾക്ക് വേണ്ടിയുള്ള നാപ്കിനുകളും വസ്ത്രങ്ങളും ജുദ കിയുടെ ശരീരത്തിന് പാകമാകാതിരുന്നതിനാൽ വലിയവ തന്നെ വാങ്ങേണ്ടിവന്നുവെന്ന് നീന പറഞ്ഞു. എട്ടുമാസം പ്രായമായപ്പോഴേക്കും ജുദ കിക്ക് രണ്ട് പല്ലുകൾ മുളെച്ചന്നും എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ജുദ കി തെൻറ സഹോദരങ്ങളോട് ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.