ബീജിങ്: പാകിസ്താനുമായി അസ്വാരസ്യങ്ങൾ ഉണ്ടെന്ന വാർത്തകൾക്കിടെ നിലപാട് വ്യക്തമാക്കി ചൈന. പാകിസ്താൻ ബന്ധത്തിൽ നിലവിലെ നയം തന്നെ പിന്തുടരുമെന്ന് ചൈന വ്യക്തമാക്കി. മേഖലയിലെ വിവിധ പ്രശ്നങ്ങളെ ചൈനയും പാകിസ്താനും ഒന്നിച്ച് എതിർക്കും. തീവ്രവാദത്തെ പ്രതിരോധിക്കുന്നതിന് പാകിസ്താന് ഏല്ലാ വിധ പിന്തുണയും നൽകുമെന്നും ചൈന വ്യക്തമാക്കി.
അതേ സമയം, തീവ്രാദത്തെ ശക്തമായി അപലപിച്ച് ബ്രിക്സ് സമ്മേളനം പ്രസ്താവന ഇറക്കി. തീവ്രാദ സംഘടനകളുടെ പ്രവർത്തികളെ സംബന്ധിച്ചും മേഖലയിലെ സുരക്ഷയെ കുറിച്ചും ബ്രിക്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശമുണ്ട്.
പാകിസ്താൻ വിദേശകാര്യ മന്ത്രി കവാജ ആസിഫ് ബീജിങ്ങിലെത്തി ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ചൈന രംഗത്തെത്തതിയിരിക്കുന്നത്. പാക് മന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ചൈനയും പാകിസ്താനും ദീർഘകാല പങ്കാളികളാണെന്നും ചൈന വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.