സോൾ: ചരിത്രംകുറിച്ച കൂടിക്കാഴ്ചക്കു േശഷം ഇരു കൊറിയൻ നേതാക്കളും വീണ്ടും കണ്ടു. യു.എസുമായുള്ള ഉച്ചകോടിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഉത്തര കൊറിയൻ പ്രസിഡൻറ് കിം േജാങ് ഉന്നും ദക്ഷിണ കൊറിയൻ തലവൻ മൂൺ െജ ഇന്നും കൂടിക്കാഴ്ച നടത്തിയത്.
ഇരുരാജ്യങ്ങളുടെയും അതിർത്തിയോടു ചേർന്നുള്ള അതീവസുരക്ഷാ പ്രദേശത്തായിരുന്നു ശനിയാഴ്ച വൈകിട്ടത്തെ കൂടിക്കാഴ്ച. രണ്ടു മണിക്കൂറോളം നീണ്ട ചർച്ചയുടെ വിശദ വിവരങ്ങൾ ഞായറാഴ്ച പുറത്തുവിടുമെന്നും മൂൺ ജെ ഇൻ അറിയിച്ചു. ഏപ്രിലിലാണ് കിമ്മും മൂണും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്.
ഉത്തര കൊറിയയുമായി നടത്തിയ ചർച്ച സൗഹാർദപരം –ട്രംപ്
വാഷിങ്ടൺ: ഉച്ചകോടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയുമായി നടത്തിയ സംഭാഷണം സൗഹാർദപരവും പ്രതീക്ഷാനിർഭരവുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കാര്യങ്ങൾ അനുകൂലമാണെങ്കിൽ ജൂൺ 12നുതന്നെ കൂടിക്കാഴ്ച നടക്കാൻ സാധ്യതയുണ്ടെന്നും അതല്ലെങ്കിൽ അതു കഴിഞ്ഞാകാമെന്നും ട്രംപ് പറഞ്ഞു. വ്യാഴാഴ്ചയാണ് ഉത്തര കൊറിയ ശത്രുതാപരമായ സമീപനമാണ് തുടരുന്നതെന്നാരോപിച്ച് ട്രംപ് കിം ജോങ് ഉന്നുമായുള്ള ഉച്ചകോടി റദ്ദാക്കിയത്. അതിനെതിരെ ജാഗ്രതയോടെ പ്രതികരിച്ച ഉത്തര കൊറിയ ട്രംപുമായി എപ്പോൾ വേണമെങ്കിലും ചർച്ചക്കു സന്നദ്ധമാണെന്ന് അറിയിച്ചു. അതിനെ അനുകൂലിച്ച് ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.