ലണ്ടൻ: ഉത്തര കൊറിയ അയച്ച മിസൈൽ ലക്ഷ്യം തെറ്റി മിനുട്ടുകൾക്കുള്ളിൽ സ്വന്തം നഗരത്തിൽ തന്നെ പതിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഏപ്രിൽ 28ന് ഉത്തര കൊറിയ അയച്ച ഹ്വാസങ് 12 മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് അവരുടെ തന്നെ സിറ്റിയിൽ പതിച്ചതായി യു.എസ് ആരോപിക്കുന്നത്.
ഉത്തരകൊറിയൻ തലസ്ഥാനമായ േപാങ്യാങ്ങിന് വടക്ക് 90മൈൽ അകലെയുള്ള ടോക്കോൺ നഗരത്തിലാണ് മിസൈൽ പതിച്ചത്. നഗരത്തിലെ നിരവധി കെട്ടിട സമുച്ചയങ്ങൾക്ക് വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ ആളുകൾ മരിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. യു.എസ് രഹസ്യാന്വേഷണ വിഭാഗം ഉപഗ്രഹ ചിത്രങ്ങളിലൂടെ കണ്ടെത്തിയ വിവരം ഡിപ്ലോമാറ്റ് മാഗസിനാണ് പുറത്തു വിട്ടത്.
പക്ചങ് എയർ ഫീൽഡിൽ നിന്ന് തൊടുത്തു വിട്ട മിസൈൽ വടക്കു കിഴക്കൻ ഭാഗത്തെ ലക്ഷ്യമാക്കി 24 മൈൽ ദൂരം സഞ്ചരിച്ചു. 43 മൈൽ കുടുതൽ ഉയരത്തിൽ അത് സഞ്ചരിച്ചിട്ടില്ല. മിസൈൽ അയച്ച് ഒരു മിനുട്ടിനുള്ളിൽ എഞ്ചിൻ പ്രവർത്തനം നിലച്ച് തകർന്നു വീഴുകയായിരുന്നെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് മാഗസിൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.