സോള്‍: ഇരു കൊറിയകൾക്കുമിടയിൽ സംഘർഷം വർധിക്കുന്നതിനിടെ കൊറിയന്‍ സംയുക്ത ഓഫിസ് ഉത്തര കൊറിയ തകര്‍ത്തു. ഇരു രാജ്യങ്ങളുടെയും അതിർത്തിക്ക് സമീപം കായെസോങിൽ ഉത്തര കൊറിയയുടെ പരിധിക്കുള്ളിലാണ് ഓഫിസ്. കൊറിയൻ അതിർത്തിയിൽ സൈനിക നടപടിയുണ്ടാകുമെന്ന് ഉത്തര കൊറിയ ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്കകമാണ് ഓഫിസ് തകർത്തത്.
ഇരു കൊറിയകൾക്കുമിടയിൽ ആശയവിനിമയം ലക്ഷ്യമിട്ട് 2018ൽ ആരംഭിച്ച സംയുക്ത ഓഫിസിൽ 20 ഉദ്യോഗസ്ഥരെ വീതമാണ് രണ്ടു രാജ്യങ്ങളും നിയമിച്ചിരുന്നത്. എന്നാൽ 2019ൽ ഓഫിസിെൻറ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉത്തര കൊറിയ ഭാഗികമായി പിന്മാറി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനുവരി മുതൽ ഒഫിസ് പ്രവർത്തിക്കുന്നില്ല. ഒാഫിസ് തകർക്കൽ ക്ഷുഭിതരായ ജനങ്ങളുടെ പ്രതികരണമാണെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്ത ഏജൻസി കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. എന്നാൽ എങ്ങനെയാണ് ഓഫിസ് തകർത്തതെന്ന് വാർത്ത ഏജൻസി വ്യക്തമാക്കിയില്ല.
ഓഫിസ് തകർത്ത നടപടി ഇരു കൊറിയകൾക്കുമിടയിൽ ബന്ധം വളരുമെന്ന പ്രതീക്ഷകളെ ഇല്ലാതാക്കിയതായി ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് കിം യു ഗ്വിൻ പറഞ്ഞു. സംഭവത്തിെൻറ മുഴുവൻ ഉത്തരവാദിത്തവും ഉത്തര കൊറിയക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത ഓഫിസ് തകർക്കുമെന്ന് ശനിയാഴ്ച ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിെൻറ സഹോദരി കിം യോ ജോങ് പ്രഖ്യാപിച്ചിരുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.