േസാൾ (ദക്ഷിണ കൊറിയ): യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ എതിർപ്പ് വകവെക്കാതെ ഉ ത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു. ശനിയാഴ്ച യു.എസ്-ദക്ഷിണ കൊറിയ സൈനിക സഹകര ണത്തിലുള്ള പ്രതിഷേധസൂചകമായിട്ടാണ് ശനിയാഴ്ചത്തെ മിസൈൽ പരീക്ഷണം. ഉത്തര കൊറിയയുടെ കിഴക്കൻ നഗരമായ ഹാംഹങ്ങിന് സമീപത്തുനിന്നാണ് വെള്ളിയാഴ്ച മിസൈലുകൾ വിക്ഷേപിക്കപ്പെട്ടത്. 48 കി.മീ. ഉയരത്തിൽ 400 കി.മീ. അകലെയാണ് മിസൈൽ പതിച്ചത്.
അടുത്തിടെയുണ്ടായ ദക്ഷിണ കൊറിയയുടെ അഞ്ചാമത്തെ മിസൈൽ പരീക്ഷണമാണിത്. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിക്കപ്പെട്ടതെന്ന് സൗത്ത് കൊറിയൻ സൈനികവൃത്തങ്ങൾ ആരോപിച്ചു.
ഇതിന് സ്ഥിരീകരണമായാൽ 11ാമത് ഐക്യരാഷ്ട്രസഭ സുരക്ഷസമിതി തീരുമാനത്തിെൻറ ലംഘനമാവും അത്. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിെൻറ വളരെ മനോഹരമായ കത്ത് കിട്ടിയിട്ടുണ്ടെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രസ്താവനക്കു പിറകെയാണ് മിസൈൽ പരീക്ഷണം.
ഇപ്പോഴത്തെ യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസങ്ങളിൽ കിം അസംതൃപ്തനായിരുന്നെന്ന് ട്രംപ് പറഞ്ഞു. യു.എസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസത്തെ എതിർത്ത് ഉത്തര കൊറിയ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.