സോൾ: ഉത്തര കൊറിയയുടെ സമയം ദക്ഷിണ കൊറിയക്കു ഒപ്പമാക്കി. 30 മിനിറ്റ് മുന്നോട്ടാക്കിയാണ് ഉത്തര െകാറിയ ദക്ഷിണെകാറിയക്കൊപ്പമെത്തിയത്. ഏപ്രിൽ 27ന് നടന്ന ഇരുകൊറിയൻ നേതാക്കളുടെയും ഉച്ചകോടിക്കു ശേഷമാണ് സമയം ഒന്നാക്കാൻ ഉത്തര കൊറിയ തീരുമാനിച്ചത്.
കൊറിയകളുടെ പുനരേകീകരണത്തിനും മേഖലയിൽ ആണവനിർവ്യാപനത്തിനും ഇരുനേതാക്കളും ധാരണയിലെത്തിയിരുന്നു. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായാണിതിനെ കാണുന്നത്.
ശനിയാഴ്ച മുതലാണ് ഇരുകൊറിയകളും ഒരേ സമയക്രമത്തിലെത്തിയത്. 2015 വരെ ഇരുരാജ്യങ്ങളുടെയും സ്റ്റാൻഡേർഡ് സമയം ഒന്നായിരുന്നു. എന്നാൽ, അതിനുശേഷം ഉത്തര കൊറിയ 30 മിനിറ്റ് പിന്നാക്കം പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.