ഉത്തര കൊറിയയുടെ ബോംബ് പരീക്ഷണത്തിൽ വൻ മണ്ണിടിച്ചിലിൽ ഉണ്ടായെന്ന് പഠനം

പ്യോങ്യാങ്: ഉത്തര കൊറിയ നടത്തിയ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തെ തുടർന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടായതായി പഠന റിപ്പോർട്ട്. പരീക്ഷണം നടന്നതായി കരുതുന്ന പങ്ക്യേരി മലനിരകളുടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 38 നോർത്ത് എന്ന അപഗ്രഥന സംഘമാണ് പരീക്ഷണത്തിന് മുമ്പും ശേഷവുമുള്ള മണ്ണിടിച്ചിലിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്. 

എണ്ണമറ്റതും വ്യാപകവുമായി മണ്ണിടിച്ചിലുകളാണ് മലനിരകളിൽ ഉണ്ടായത്. ബോംബ് പരീക്ഷണത്തിന്‍റെ ശക്തമായ പ്രകമ്പനത്തിൽ മലനിരയിലെ ചില ഭാഗങ്ങളിൽ ഭൂമിയിൽ പൊട്ടൽ ഉണ്ടാവുകയും മണ്ണ് ഇളകി വീഴുകയും ചെയ്തിട്ടുണ്ടെന്ന് സംഘം ചൂണ്ടിക്കാട്ടുന്നു.  

ഞായറാഴ്ച ഹൈ​ഡ്രജൻ ബോംബ്​ വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ ഉത്തരകൊറിയൻ ​എകാധിപതി കിം ​ജോങ്​ ഉൻ പരിശോധിക്കുന്നതി​​​​ന്‍റെ ദൃശ്യങ്ങൾ കൊറിയൻ വാർത്ത എജൻസി പുറത്ത്​ വിട്ടിരുന്നു. ഇതിനു ശേഷം​ മണിക്കൂറുകൾക്കുള്ളിലാണ്​ വലിയ പ്രകമ്പനം ഉണ്ടായത്​. ​ 

വടക്കുകിഴക്കൻ കിം​ചീക്കിൽ നിന്ന്​ 55 കിലോമീറ്റർ വടക്കുമാറിയാണ്​ പ്രകമ്പനം അനുഭവപ്പെട്ടതെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചിരുന്നു. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര കൊറിയ ആറാമതും ആണവായുധ പരീക്ഷണം നടത്തിയെന്നാണ് ജപ്പാൻ പറയുന്നത്.

Tags:    
News Summary - North Korea Nuclear Test Caused landslides -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.