സോൾ: കൃത്യം രണ്ടു വർഷം മുമ്പ് നടത്തിയ ചരിത്ര ഉച്ചകോടിയിൽ നൽകിയ വാഗ്ദാനങ്ങളൊന്നും അമേരിക്ക പാലിച്ചിെല്ലന്ന് കുറ്റപ്പെടുത്തി ഉത്തര കൊറിയ രംഗത്ത്. 2012 ജൂൺ 12ന് കിം ജോങ് ഉന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞതൊന്നും അമേരിക്ക പ്രാവർത്തികമാക്കിയില്ലെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രി റി സോൻ ഗ്വോൻ ചൂണ്ടിക്കാട്ടി. ട്രംപുമായും അമേരിക്കയുമായും കൂടിച്ചേരുന്നതുകൊണ്ട് എന്തെങ്കിലും മെച്ചമുണ്ടാകുമെന്ന് തങ്ങൾ കരുതുന്നില്ലെന്ന് ഗ്വോൻ അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുക, മേഖലയിൽ സമ്പൂർണ ആണവ നിരായുധീകരത്തിനായി പ്രവർത്തിക്കുക തുടങ്ങി ഉച്ചകോടിയിൽ ചർച്ചയായ വിഷയങ്ങളിൽ പുരോഗതിയില്ലാത്തതാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്. അതിനുശേഷം ട്രംപും കിമ്മും രണ്ടു തവണ കണ്ടെങ്കിലും ഉടമ്പടികളിലെത്താൻ കഴിഞ്ഞതുമില്ല.
‘പൊള്ളയായ വാഗ്ദാനത്തേക്കാൾ വലിയ കപടനാട്യങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ തങ്ങൾ ഉന്നമിട്ടത് ഉത്തര കൊറിയയെ ഒറ്റപ്പെടുത്താനും ഞെരുക്കാനുമാണെന്ന് യു.എസിെൻറ നിലപാടുകൾ കാട്ടിത്തന്നിട്ടുണ്ട്. അമേരിക്കയിൽനിന്ന് ദീർഘകാലമായുള്ള ൈസനിക ഭീഷണിയെ പ്രതിരോധിക്കാൻ സുശക്തവും വിശ്വസനീയവുമായ സേനയാണ് ഉത്തരകൊറിയയുടെ ആത്യന്തിക ലക്ഷ്യമെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി നൽകിയ റിപ്പോർട്ടിൽ ഗ്വോൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.