സോൾ: ഉത്തര കൊറിയൻ പാർലമെൻറ് മേധാവി കിം യോങ് നാം ഇൗയാഴ്ച ദക്ഷിണ കൊറിയ സന്ദർശിക്കും. വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഉത്തര കൊറിയയിലെ ഉന്നത ഉദ്യോഗസ്ഥൻ സംഘർഷാന്തരീക്ഷം നിലനിൽകുന്ന അയൽരാജ്യത്തെത്തുന്നത്. അടുത്ത വെള്ളിയാഴ്ച ദക്ഷിണ കൊറിയയിൽ ആരംഭിക്കുന്ന ശീതകാല ഒളിമ്പിക്സിന് മുേന്നാടിയായാണ് ഇദ്ദേഹത്തിെൻറ സന്ദർശനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശീതകാല ഒളിമ്പിക്സിൽ പെങ്കടുക്കാൻ യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസും എത്തുന്നുണ്ട്.
എന്നാൽ, ഒളിമ്പിക്സ് ഉത്തര കൊറിയ ‘ഹൈജാക്’ ചെയ്യുന്നത് തടയലാണ് പെൻസിെൻറ വരവിെൻറ കാരണമെന്ന് അദ്ദേഹത്തിെൻറ സഹായി വെളിപ്പെടുത്തി. അതേസമയം, യു.എസ് ഉന്നത ഉദ്യോഗസ്ഥരും ഉത്തര കൊറിയൻ നേതൃത്വവും തമ്മിൽ കൂടിക്കാഴ്ച നടക്കുമോ എന്ന കാര്യത്തിൽ ഇരുഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടില്ല.
ശീതകാല ഒളിമ്പിക്സിൽ ഒരു പതാകക്ക് കീഴിലാണ് ഇരു രാജ്യങ്ങളിലെയും കായികതാരങ്ങൾ മാർച്ച് ചെയ്യുക. ഇൗ അനുകൂലമായ സാഹചര്യം ഉപയോഗപ്പെടുത്തി ഇരു കൊറിയകളും തമ്മിലെ ബന്ധം ശക്തിപ്പെടുത്താനാണ് ദക്ഷിണ കൊറിയയുടെ നീക്കം. ഇടതുപക്ഷ ചായ്വുള്ള ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ ഇക്കാര്യത്തിൽ യു.എസിൽ നിന്ന് ഭിന്നമായ നിലപാടാണ് സ്വീകരിക്കുന്നത്.
ഉത്തര കൊറിയയുമായി ചർച്ചകൾക്ക് സന്നദ്ധനായ ഇദ്ദേഹത്തിെൻറ നിലപാടാണ് ശീതകാല ഒളിമ്പിക്സിൽ എതിർരാജ്യത്തെ പ്രതിനിധികളെ പെങ്കടുപ്പിക്കുന്നതടക്കമുള്ള തീരുമാനത്തിലെത്തിച്ചത്. എന്നാൽ, ഉത്തര കൊറിയയുടെ സ്വാധീനം മേഖലയിൽ ശക്തിപ്പെടുന്നത് യു.എസിന് താൽപര്യമില്ലെന്നതാണ് പെൻസിെൻറ സന്ദർശനത്തിന് കാരണം. കഴിഞ്ഞയാഴ്ചത്തെ സ്റ്റേറ്റ് ഒാഫ് ദി യൂനിയൻ പ്രഭാഷണത്തിലും യു.എസ് പ്രസിഡൻറ് േഡാണൾഡ് ട്രംപ് ഉത്തര കൊറിയയെയും ഭരണാധികാരി കിം ജോങ് ഉന്നിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. യു.എസുമായി നീക്കുേപാക്കുകൾക്ക് സന്ധദ്ധമല്ലാത്ത ഉത്തര കൊറിയ ഇതിന് മറുപടിയും നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് യു.എസ് സഖ്യകക്ഷിയായി വിലയിരുത്തപ്പെടുന്ന ദക്ഷിണ കൊറിയ ഉത്തര കൊറിയയുമായി ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത്. ഇത് അമേരിക്കക്ക് പൂർണ തൃപ്തിയില്ലാതെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.