പ്യോങ്യാങ്: ആണവായുധമുപയോഗിച്ച് ജപ്പാനെ കടലിൽ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്നും ഉത്തരകൊറിയയുടെ ഭീഷണി. ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി െഎക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഭീഷണിയുമായി ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്.
ആണവായുധമുപയോഗിച്ച് ജപ്പാനെ കടലിൽ മുക്കുകയാണ് വേണ്ടത്. തങ്ങളുടെ സമീപത്ത് ഇനി ഇങ്ങനെയൊരു രാജ്യം ആവശ്യമില്ല. അമേരിക്കയെ ചാരമാക്കി മാറ്റുമെന്നും ഉത്തരകൊറിയയുടെ ഒൗദ്യോഗിക വാർത്ത എജൻസി പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു.
സെപ്തംബർ മൂന്നിന് ആറാമത്തെ ആണവപരീക്ഷണം കൊറിയ നടത്തിയതോടെയാണ് മേഖലയിൽ വീണ്ടും പ്രശ്നങ്ങൾ രൂക്ഷമായത്. നേരത്തെ യു.എന്നിെൻറ 15 അംഗ സെക്യൂരിറ്റി കൗൺസിൽലാണ് ഉത്തരകൊറിയക്കെതിരെ പ്രമേയം പാസാക്കിയത്. ഉത്തരകൊറിയയുടെ വസ്ത്ര കയറ്റുമതി തടഞ്ഞുകൊണ്ടും പെട്രോളിയം ഇറക്കുമതിയിൽ നിയന്ത്രണമേർപ്പെടുത്തിയുമാണ് പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.