സോൾ: ദക്ഷിണ കൊറിയയെ പിടിച്ചുകുലുക്കിയ അഴിമതിക്കേസിൽ മുൻ പ്രസിഡൻറ് പാർക് ഗ്യൂൻഹൈയുടെ ബാല്യകാല സുഹൃത്ത് ചോയ് സൂൻ സിലിന് 20 വർഷം തടവ്.
പാർകിെൻറ ഇംപീച്മെൻറിൽ കലാശിച്ച അഴിമതിക്കേസിൽ ചോയ്യുടെ പങ്ക് വ്യക്തമായി തെളിഞ്ഞതായി സോളിലെ ജില്ല കോടതി കണ്ടെത്തി.
പാർകുമായുള്ള ബന്ധം മുതലെടുത്ത് രാജ്യത്തെ സാംസങ്, ചില്ലറ വ്യാപാര രംഗത്തെ അതികായന്മാരായ ‘ലോെത്ത’ പോലുള്ള ബിസിനസ് സ്ഥാപനങ്ങളിൽനിന്ന് ലക്ഷക്കണക്കിന് ഡോളറുകൾ അനധികൃതമായി കൈപ്പറ്റിയെന്നാണ് ചോയ്ക്കെതിരെയുള്ള കേസ്. തട്ടിപ്പിന് കൂട്ടുനിന്നതിനാണ് പാർകിെന അധികാരത്തിൽനിന്ന് പുറത്താക്കിയത്. അധികാരം ദുർവിനിയോഗം ചെയ്ത് അഴിമതിക്കു കൂട്ടുനിന്ന പാർകിെൻറ രാജിയാവശ്യപ്പെട്ട് രാജ്യത്ത് നിരവധി പ്രേക്ഷാഭങ്ങൾ അരങ്ങേറിയിരുന്നു.
ചോയ്യുടെ കീഴിലെ സന്നദ്ധസ്ഥാപനത്തിെൻറ പേരിലാണ് പണംപിരിപ്പിച്ചത്. കേസിൽ സാംസങ് മേധാവിയെയും അറസ്റ്റ് ചെയ്തിരുന്നു. ടെലികമ്യൂണിക്കേഷൻ മേഖലയിലെ അതികായന്മാരായ സാംസങ്ങിൽനിന്നും മറ്റൊരു കമ്പനിയിൽനിന്നുമായി 90 ലക്ഷം പൗണ്ട് ആണ് ചോയ് വാങ്ങിയത്. കമ്പനിക്ക് സർക്കാറിൽനിന്ന് ആനുകൂല്യങ്ങൾ നൽകാമെന്നും വിശ്വസിപ്പിച്ചു.
‘േലാത്തെ’ ചെയർമാൻ ചിൻ ദോങ് ബിനെ രണ്ടര വർഷത്തെയും പാർകിെൻറ മുൻ സഹായി ആൻ ജോങ് ബോമിനെ ആറുവർഷത്തെയും തടവിന് ശിക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.