പ്യോങ്യാങ്: അമേരിക്കയെയും അയൽരാജ്യങ്ങളെയും തുടരെ വെല്ലുവിളിക്കുന്ന ഉത്തര കൊറിയ തിങ്കളാഴ്ച തൊടുത്ത ബാലിസ്റ്റിക് മിസൈൽ പതിച്ചത് ജപ്പാൻ ജല അതിർത്തിയിൽ. യു.എൻ വിലക്കു ലംഘിച്ച് മൂന്നാഴ്ചക്കിടെ മൂന്നാമത് മിസൈലാണ് തിങ്കളാഴ്ച പുലർച്ചയോടെ ഉത്തര കൊറിയ പരീക്ഷിച്ചത്. അതിർത്തി കടന്നുള്ള പ്രകോപനത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ മുന്നറിയിപ്പ് നൽകി. രാജ്യാന്തര സമൂഹം തുടർച്ചയായി വിലക്കിയിട്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും അമേരിക്കയുമായി ചേർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്നും ആബെ പറഞ്ഞു.
ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച വിവരം ദക്ഷിണ കൊറിയയാണ് ആദ്യം പുറത്തുവിട്ടത്. 248 മൈൽ സഞ്ചരിച്ച് ജപ്പാൻ കടലിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ പതിച്ച മിസൈൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് ജപ്പാൻ അധികൃതർ അറിയിച്ചു. വാണിജ്യ കപ്പലുകൾ എത്തുന്ന മേഖലയിലാണ് മിസൈൽ വീണത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച ജപ്പാൻ സൈനികമായി ദുർബലമാണെന്നത് ഉത്തര കൊറിയക്ക് ആശ്വാസമാകും. എന്നാൽ, ജപ്പാൻ കടലിൽ അയൽരാജ്യത്തിെൻറ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തുന്നതുൾപ്പെടെ പരിഗണിക്കുമെന്നാണ് ജപ്പാൻ നിലപാട്. 2017ൽ ഇതുവരെയായി 12 മിസൈലുകൾ ഉത്തര കൊറിയ തൊടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.