പ്യോങ്യാങ്: ദക്ഷിണ കൊറിയയുമായുള്ള ഉച്ചകോടിയെ പുതിയ നാഴികക്കല്ല് എന്ന് വിശേഷിപ്പിച്ച് ഉത്തര കൊറിയൻ മാധ്യമങ്ങൾ. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിെൻറയും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നിെൻറയും കൂടിക്കാഴ്ച സമാധാനത്തിെൻറയും സമൃദ്ധിയുടെയും നവയുഗപ്പിറവിയാണെന്നും മാധ്യമങ്ങൾ വിശേഷിപ്പിച്ചു. കൊറിയൻ മുനമ്പിൽ സമ്പൂർണ ആണവനിരായുധീകരണം നടപ്പാക്കുമെന്നും മേഖലയിൽ സുസ്ഥിര സമാധാനം ഉറപ്പാക്കുമെന്നും കിമ്മും മൂണും പ്രഖ്യാപിച്ചിരുന്നു.
ആണവ നിരായുധീകരണത്തിനായുള്ള നേതാക്കളുടെ ആഹ്വാനം പതിവില്ലാതെ ദേശീയ ടെലിവിഷനും ഒൗദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എയും പ്രകീർത്തിച്ചു.
യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ചൈനീസ് വിദേശകാര്യമന്ത്രി എന്നിവരും കൂടിക്കാഴ്ചയെ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.