കറാച്ചി: ഉത്തര കൊറിയയുടെ ആണവ സാേങ്കതികവിദ്യ പാകിസ്താേൻറതിനേക്കാൾ മികച്ചതാണെന്ന് ആണവശാസ്ത്രജ്ഞൻ ഡോ. അബ്ദുൽ ഖദീർ ഖാൻ. ഹൈഡ്രജൻ ബോംബ് വികസിപ്പിക്കാൻ പാകിസ്താൻ ഉത്തര കൊറിയക്ക് ഒരു വിധത്തിലുള്ള സഹായവും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയതിനുപിന്നാലെ ബി.ബി.സി ഉർദുവിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് പാക് ആണവശാസ്ത്രജ്ഞൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആണവസാങ്കേതിക വിദ്യയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയ രാജ്യമാണ് ഉത്തര കൊറിയ. മിസൈൽ പദ്ധതിയുടെ ഭാഗമായി രണ്ടുതവണ അവിടം സന്ദർശിച്ചിട്ടുണ്ട്. അവിടെ മികച്ച ശാസ്ത്രജ്ഞരാണുള്ളത്. അവരിൽ കൂടുതലും സാേങ്കതിക വിദ്യകൾ പഠിച്ചത് റഷ്യയിൽനിന്നാണ്. പാകിസ്താേൻറത് പഴയതും പരമ്പരാഗത രീതിയിലുള്ളതുമായ സാേങ്കതിക വിദ്യയാണ്. അവർക്കൊരിക്കലും പാകിസ്താെൻറ സഹായം ആവശ്യമില്ല. റഷ്യയും ചൈനയും ഉത്തര കൊറിയയെ ഒരിക്കലും ഒറ്റപ്പെടുത്തില്ല. ഏതു നഗരത്തെയും മിനിറ്റുകൾക്കകം ചുട്ടുചാമ്പലാക്കാൻ ശേഷിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയത്. ആറ്റംബോംബുകളേക്കാൾ ശക്തിയുള്ളതാണ് ഹൈഡ്രജൻ ബോംബുകൾ. 1.5 കി.മീറ്റർ മുതൽ രണ്ടു കി.മീറ്റർ പരിധിയിലുള്ള ഭാഗം നശിപ്പിക്കാൻ ആറ്റംബോംബിന് കഴിയും. എന്നാൽ, ഒരു നഗരത്തെ മുഴുവൻ മിനിറ്റുകൾക്കകം ചുട്ടുചാമ്പലാക്കാൻ ഹൈഡ്രജൻ ബോംബിന് ശേഷിയുണ്ടെന്നും ഖാൻ കൂട്ടിച്ചേർത്തു.
പാകിസ്താെൻറ ആണവപദ്ധതിയുടെ പിതാവായി അറിയപ്പെടുന്ന ഖാൻ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആണവ സാങ്കേതികവിദ്യ ചോർത്തി നൽകിയതിന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടുതടങ്കലിലാക്കിയ അദ്ദേഹത്തെ 2009ൽ സുപ്രീംകോടതി വിട്ടയക്കുകയായിരുന്നു. ഉത്തര കൊറിയ, ലിബിയ, ഇറാൻ എന്നീ രാജ്യങ്ങളിലേക്ക് ആണവ സാേങ്കതികവിദ്യ കയറ്റിയയച്ചതായി 2004ൽ അദ്ദേഹം കുറ്റസമ്മതം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.