കൊളംബോ: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ പങ്കില്ലെന്നും അതിനു പിന്നിൽ ശ്രീലങ്കൻ സർക്കാറാണെന്നും വ്യക്തമാക്കി ലിബറേഷൻ ടൈഗേഴ്സ് ഒാഫ് തമിഴ് ഇൗഴം (എൽ.ടി.ടി.ഇ) രംഗത്തെത്തി. ഇന്ത്യയെയും ഇന്ത്യൻ നേതാക്കളെയും ആക്രമിക്കുകയോ ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുകയോ എൽ.ടി.ടി.ഇയുടെ പ്രവർത്തനത്തിെൻറ ഭാഗമല്ലെന്നും സംഘടനയുടെ രാഷ്ട്രീയ വിഭാഗം പ്രതിനിധി കുർബുരൻ ഗുരുസ്വാമിയും നിയമ വിഭാഗം പ്രതിനിധി ലതാൻ ചന്ദ്രലിംഗവും ഒപ്പുവെച്ച കത്തിൽ വ്യക്തമാക്കി.
‘‘ഇന്ത്യയെ തകർക്കാനോ ഇന്ത്യൻ നേതാക്കളെ ആക്രമിക്കാനോ എൽ.ടി.ടി.ഇ ഒരിക്കലും ഒരുങ്ങിയിട്ടില്ല. ശ്രീലങ്കയുടെ ഭാഗമല്ലാത്ത ഒരാൾക്കും എതിരെ ഞങ്ങൾ തോക്ക് തിരിച്ചിട്ടില്ല. ശ്രീലങ്കക്കാരനല്ലാത്ത ഒരു നേതാവിനെയും ഞങ്ങൾ ആക്രമിക്കുകയോ അതിന് പദ്ധതിയിടുകയോ ചെയ്തിട്ടില്ല. ഇന്ത്യയിൽനിന്നുള്ള ഒരു നേതാവിനെതിരെയും ഞങ്ങൾ ആക്രമണം നടത്തിയിട്ടില്ല. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു പിന്നിൽ ശ്രീലങ്കൻ സർക്കാറും മറ്റു ചില രാജ്യങ്ങളും നടത്തിയ ഗൂഢാലോചനയാണ്’’ -കത്തിൽ പറഞ്ഞു.
ഇന്ത്യൻ സർക്കാറിനും എൽ.ടി.ടി.ഇക്കും ഇടയിലുണ്ടായിരുന്ന ശക്തമായ ബന്ധത്തിെൻറ വേരറുക്കുകയായിരുന്നു രാജീവ് ഗാന്ധിയെ വധിച്ചതിനു പിന്നിലെ ലക്ഷ്യമെന്നും കത്തിൽ ആരോപിച്ചു. 1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽ.ടി.ടി.ഇയുടെ ചാവേർ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.