ജറൂസലം: പശ്ചിമേഷ്യൻ പ്രശ്നം പരിഹരിക്കാനായി ഒപ്പുവെച്ച ഒാസ്ലോ സമാധാന ഉടമ്പടിക്ക് 25 ആണ്ട് തികഞ്ഞിട്ടും സ്വന്തമായി രാഷ്ട്രമെന്ന ഫലസ്തീനികളുടെ ആഗ്രഹസാക്ഷാത്കാരത്തിലേക്ക് കാതങ്ങൾ അകലം. 1993 സെപ്റ്റംബർ 13ന് വാഷിങ്ടണിലാണ് അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന ഇഷാക് റബിനും ഫലസ്തീനേതാവായിരുന്ന യാസിർ അറഫാത്തും തമ്മിൽ കരാറൊപ്പിട്ടത്. യു.എസിെൻറ മധ്യസ്ഥതയിൽ നോർവേ തലസ്ഥാനമായ ഒാസ്ലോയിൽ വെച്ച് നടത്തിയ ചർച്ചകളാണ് കരാറിലെത്തിയത്.
അഗാധമായ കുഴിയിൽ മൃതിയടഞ്ഞിരിക്കുകയാണ് ഇൗ കരാറെന്ന് ഫലസ്തീനികൾ പറയുന്നു. 25 വർഷം പിന്നിട്ടിട്ടും ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നു മാത്രമല്ല, മൂർച്ഛിക്കുകയാണ്. 1967ലെ യുദ്ധത്തിൽ ഇസ്രായേൽ കൈയേറിയ സ്ഥലങ്ങളിൽനിന്നു പിന്മാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേർത്ത് ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. അതിനും പാലിക്കപ്പെട്ടില്ല. മാത്രമല്ല, അവശേഷിക്കുന്ന പ്രദേശങ്ങളിൽനിന്നുകൂടി ഫലസ്തീനികളെ ആട്ടിയോടിക്കുന്ന സമീപനം കർക്കശമാക്കിയിരിക്കുകയാണ് ഇസ്രായേൽ.
റബിനും അറഫാത്തും കരാറൊപ്പിടുേമ്പാൾ അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ 110,66ഉം ഗസ്സ മുനമ്പിൽ 6234ഉം ജൂത കുടിയേറ്റക്കാരാണുണ്ടായിരുന്നത്. ഗസ്സയിൽനിന്ന് കുടിയേറ്റക്കാരെ തുരത്തിയെങ്കിലും വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലും ആറു ലക്ഷത്തോളം കുടിയേറ്റക്കാർ ഇപ്പോഴുമുണ്ട്. 30 ലക്ഷം വരുന്ന ഫലസ്തീനികൾക്കൊപ്പമാണ് അവരുടെ വാസം. ഒാസ്ലോ ഉടമ്പടിയിലെ വ്യവസ്ഥകളെ തള്ളിപ്പറയുന്ന ഇപ്പോഴത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സ്വന്തമായി രാഷ്ട്രമെന്ന ഫലസ്തീനികളുടെ ആവശ്യത്തിനും എതിരാണ്.
ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിെൻറ മൂലകാരണങ്ങളെക്കുറിച്ച് കരാർ ശ്രദ്ധചെലുത്തിയിെല്ലന്ന് ആരോപണമുയർന്നിരുന്നു. 1948ൽ സ്വന്തം മണ്ണ് വിട്ടുപോവേണ്ടിവന്ന ഫലസ്തീനികളുടെ തിരിച്ചുവരവിനെക്കുറിച്ച് കരാറിൽ പരാമർശിക്കുന്നില്ലെന്നുംവിമർശനമുയർന്നു. 1995ൽ റബിൻ വധിക്കപ്പെട്ടതും കരാർ ചോദ്യചിഹ്നമായി. പിന്നീട് ഇസ്രായേലിൽ നെതന്യാഹുവിെൻറ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതോടെ കരാറിെൻറ കാര്യം അനിശ്ചിതത്വത്തിലായി. ഫലസ്തീൻ മേഖലകളിൽ അനധികൃത കുടിയേറ്റം വ്യാപിപ്പിക്കാനാണ് നെതന്യാഹു ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.