സെൽഫിയെടുക്കുന്നതിനിടെ യുവതിക്ക്​ മുതലയുടെ കടിയേറ്റു

ബാങ്കോക്ക്: ​സെൽഫിയെടുക്കുന്നതിനിടെ ഫ്രഞ്ച്​ വിനോദ സഞ്ചാരിക്ക്​ മുതലയുടെ കടിയേറ്റു. തായ്​ലൻഡിലെ ഖോയായ് ദേശിയ പാർക്കിലായിരുന്നു സംഭവം. ഭർത്താവിനൊനൊപ്പം മുതലയെ പശ്ചാത്തലമാക്കി സെൽഫിയെടുക്കുന്നതിനിടെ 44 കാരിയായ സ്ത്രീയെ കുളത്തിലെ മറ്റൊരു മുതല കടിക്കുകയായിരുന്നു.

കാലിൽ കടിയേറ്റ യുവതിയെ സെക്യൂരിറ്റി ഉദ്യോഗസ്​ഥർ രക്ഷപ്പെടുത്തുകയും ഉടൻ അടുത്ത ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സ്ത്രീയുടെ പരിക്ക് ഗുരുതരമല്ലെന്നാണു സൂചന. മുതലയുടെ പല്ല്​ യുവതിയുടെ കാലിൽ ആഴ്ന്നിറങ്ങിയ ചിത്രം പുറത്ത്​ വന്നിട്ടുണ്ട്​. മുതലക്കുളത്തിലേക്ക്​കടക്കരുതെന്ന ബോർഡ്​ വഴിയരികിൽ സ്ഥാപിച്ചിരുന്നു. യുവതി ഇത്​അനുസരിച്ചില്ലെന്ന്​പാർക്ക്​ അധികൃതർ പറഞ്ഞു​.

 

Tags:    
News Summary - ourist bitten by huge crocodile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.