ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ മൂന്ന് മക്കൾക്കും മരുമകനുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഇസ്മാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പാനമ പേപ്പേഴ്സ് അഴിമതിക്കേസിലാണ് പാക് കോടതിയുടെ ഉത്തരവ്.
ശെരീഫിന്‍റെ മക്കളായ മറിയം, ഹുസൈൻ, ഹസ്സൻ, മരുമകൻ മുഹമ്മദ് സഫ്ദർ എന്നിവരെ ഒക്ടോബർ 9ന് കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
കനത്ത സുരക്ഷാ സംവിധാനത്തിലാണ് കോടതിവിധിയെ തുടർന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ശരീഫ് ഇസ്ലാമാബാദ് കോടതിയിലെത്തിയത്. എട്ടരയോടെ അനേകം ബി.എം.ഡബ്ളിയു കാറുകളുടെ അകമ്പടിയോടെയാണ് ശരീഫ് എത്തിയത്. സുരക്ഷാ വലയത്തിന് പുറത്തുനിന്നും ശരീഫിനുവേണ്ടി മുദ്രാവാക്യം വിളികൾ ഉയർന്നു.
പാനമാ പേപ്പേഴ്സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ജൂലൈയിൽ ശരീഫിന് അധികാരം നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.