ഇസ്ലാമാബാദ്: 305 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിൽ രണ്ടര മണിക്കൂറോളം മൂടിപ്പുതച്ച് കിടന്നുറങ്ങിയ പൈലറ്റിനെ പുറത്താക്കി. ഇസ്ലാമാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസ് (പി.െഎ.എ) വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഏപ്രിൽ 26നായിരുന്നു സംഭവം.
പറന്നുയർന്ന ഉടനെ വിമാനത്തിെൻറ ചുമതല ട്രെയിനി പൈലറ്റിനെ ഏൽപിച്ച് പൈലറ്റായ ആമിർ അഖ്തർ ഹാഷ്മി ബിസിനസ് ക്ലാസിലെ കാബിനിൽ പോയി കിടന്നുറങ്ങുകയായിരുന്നു. യാത്രക്കാരിലൊരാൾ ഹാഷ്മി ഉറങ്ങുന്ന ഫോേട്ടാ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. പൈലറ്റിനെതിരെ വിമാനജീവനക്കാരിലൊരാൾ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, പാകിസ്താൻ എയർലൈൻസ് പൈലറ്റ്സ് അസോസിയേഷെൻറ മുൻ പ്രസിഡൻറുകൂടിയായ ഹാഷ്മിക്കെതിരെ നടപടിയെടുക്കാൻ ആദ്യം പി.െഎ.എ വിസമ്മതിച്ചതായി പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. പിന്നീട് സമ്മർദത്തെ തുടർന്ന് ഹാഷ്മിയെ പുറത്താക്കുകയായിരുന്നു.
ഹാഷ്മിക്കൊപ്പം മുഖ്യ ഓഫിസറായ അലി ഹസൻ യസ്ദാനിയും ട്രെയിനി പൈലറ്റായ മുഹമ്മദ് ആസാദ് അലിയുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.