ഇസ്ലാമാബാദ്: അടിമപ്പണിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കാതെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി മരിച്ച ഭരണാധികാരിയെന്ന് ടിപ്പു സുൽത്താനെ പ്രശംസിച്ച് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. 18ാം നൂറ്റാണ്ടിലെ മൈസൂർ സുൽത്താൻ ആയിരുന്ന ടിപ്പുവിെൻറ ചരമവാർഷികവേളയിലാണ് ഇംറാൻ ട്വിറ്ററിലൂടെ സ്മരണാഞ്ജലി അർപ്പിച്ചത്.
ഇതാദ്യമായല്ല ഇംറാൻ ടിപ്പുവിനെ പ്രശംസിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ ചേർന്ന പാർലമെൻറ് യോഗത്തിലും അദ്ദേഹം ടിപ്പുവിെൻറ ധീരതയെ കുറിച്ച് പരാമർശിച്ചിരുന്നു.
Today 4th May is the death anniversary of Tipu Sultan - a man I admire because he preferred freedom and died fighting for it rather than live a life of enslavement.
— Imran Khan (@ImranKhanPTI) May 4, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.