ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘സാർക്കി’ൽ പാകിസ്താൻ കോവിഡ് വെച്ച് രാഷ്ട്രീയം കളിക്കുന്നതായി സർക്കാർ വൃത്തങ്ങൾ. കഴിഞ്ഞ ദിവസം ‘സാർക്’ രാജ്യങ ്ങളിലെ വ്യാപാര കാര്യങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിഡിയോ കോൺഫറൻസ് പാ കിസ്താൻ ബഹിഷ്കരിച്ചിരുന്നു.
ഇത്തരം കാര്യങ്ങൾ സാർക്കിെൻറ സെക്രട്ടേറിയറ്റാണ് നടത്തേണ്ടതെന്നും ഇന്ത്യയല്ലെന്നുമായിരുന്നു അവരുടെ വാദം. ഇപ്പോഴത്തെ അസാധാരണ സാഹചര്യം പരിഗണിച്ച് കോവിഡ് ഭീഷണി സംയുക്തമായി നേരിടുന്നതിനാണ് മറ്റ് ചിട്ടവട്ടങ്ങൾ പരിഗണിക്കാതെ വിവിധ കാര്യങ്ങൾ ആവിഷ്കരിച്ചതെന്നാണ് ഇന്ത്യയുടെ നിലപാട്.
കോവിഡിനെ പ്രതിരോധിക്കാനും അതുണ്ടാക്കുന്ന സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ മറികടക്കാനുമുള്ള സംയുക്ത പദ്ധതികൾ ചർച്ചചെയ്യാനുമായി ഇന്ത്യയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച വിഡിയോ കോൺഫറൻസ് വിളിച്ചത്.
സാർക്കിെൻറ ചട്ടപ്രകാരമാണ് പദ്ധതികൾ ഇന്ത്യ അവതരിപ്പിക്കുന്നതെങ്കിൽ, അത് സാങ്കേതികമായി അട്ടിമറിക്കാൻ പാകിസ്താനാകുമെന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാർക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.