ലാഹോർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധ ഭീഷണിയുമായി വീണ്ടും പാക് പോപ് ഗായിക റാബി പിർസാദയു ടെ ട്വീറ്റ്. ചാവേർ ആക്രമണ ഭീഷണിയാണ് പാക് ഗായിക മോദിക്കെതിരെ ഉയർത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പി ർസാദ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നത്. ബോംബ് കെട്ടിവച്ച ജാക്കറ്റ് അണിഞ്ഞ തെൻറ ചിത്രത്തിനൊപ്പം ‘മോദി ഹിറ്റ്ലർ’, ‘കശ്മീർ കി ഭേട്ടി’ (കശ്മീരിെൻറ മകൾ) എന്നീ ഹാഷ്ടാഗുകൾ നൽകിയ അവർ മോദിക്ക് ആശംസകൾ നേരുന്നതായും കുറിച്ചിട്ടുണ്ട്.
പിർസാദയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ ൈവറലായിരിക്കുകയാണ്. ട്വീറ്റിന് ഒട്ടേറെ ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. അതേസമയം, റാബി പിർസാദയെ വിമർശിച്ച് രംഗത്തെത്തിയവരും കുറവല്ല. സമൂഹമാധ്യമത്തെ അവർ നിരുത്തരവാദപരമായാണ് ഉപയോഗപ്പെടുത്തുന്നതെന്നും ലോകത്തിന് മുമ്പിൽ പാകിസ്താനെ മോശമായി ചിത്രീകരിക്കുകയാണെന്നുമാണ് ചിലർ വിമർശിക്കുന്നത്.
മുമ്പ് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ട് വിഷസർപ്പങ്ങൾെക്കാപ്പമിരുന്ന് പിർസാദ പ്രധാനമന്ത്രിക്കെതിരെ ഭീഷണി ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.