ഇസ്ലാമാബാദ്: പാകിസ്താനിലെ പൊതുമേഖല വിമാന കമ്പനിയായ പാകിസ്താൻ എയർലൈൻസ് സ്വകാര്യവൽക്കരിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വിമാനകമ്പനി സ്വകാര്യവൽക്കരിക്കാനാണ് സർക്കാറിെൻറ പദ്ധതി. മന്ത്രി ദാനിയൽ അസീസാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. കൂടുതൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
മേഖലയിലെ മറ്റ് വിമാന കമ്പനികളായ ഇത്തിഹാദ്, ഗൾഫ് എയർ പോലുള്ള കമ്പനികളുമായി മൽസരിക്കാനാവതെ മോശം സ്ഥിതിയിലാണ് പാകിസ്താൻ എയർലൈൻസ്. കഴിഞ്ഞ വർഷമുണ്ടായ വിമാന അപകടത്തിൽ 46 പേർ മരിച്ചതും കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. 2013ൽ അധികാരത്തിലെത്തിയ പാകിസ്താൻ മുസ്ലിം ലീഗ് നവാസിെൻറ പ്രധാന പ്രഖ്യാപനങ്ങളിലൊന്നും സ്വകാര്യവൽക്കരണമായിരുന്നു.
പാകിസ്താൻ എയർലൈൻസിനൊപ്പം മറ്റ് 68 പൊതുമേഖല സ്ഥാനങ്ങളും സ്വകാര്യവൽക്കരിക്കാനുള്ള നീക്കം പാകിസ്താൻ നടത്തുന്നുണ്ട്. െഎ.എം.എഫിൽ നിന്നെടുത്തിട്ടുള്ള വായ്പ തിരിച്ചടക്കുന്നതിന് സ്വകാര്യവൽക്കണം സഹായമാവുമെന്നാണ് സർക്കാറിെൻറ പ്രതീക്ഷ. എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളുമായി ഇന്ത്യ സർക്കാറും മുന്നോട്ട് പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.