ഇസ്ലാമാബാദ്: പാകിസ്താനിൽ ദേശീയ അസംബ്ലിയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ജൂലൈ 25ന് നടക്കും. പ്രവിശ്യ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഇതേ ദിവസം തന്നെ നടക്കുമെന്ന് പാക് തെരഞ്ഞെടുപ്പ് കമീഷൻ അധ്യക്ഷൻ മംനൂൻ വ്യക്തമാക്കി.
നിലവിൽ പാകിസ്താൻ മുസ്ലിംലീഗ് (നവാസ്) സർക്കാർ മേയ് 31ന് കാലാവധി പൂർത്തിയാക്കും. കൂടാതെ സിന്ധ്, ഖൈബർ, പഷ്തൂൺ, ബലൂചിസ്താൻ പ്രവിശ്യാ നിയമസഭകളുടെ കാലാവധി മേയ് 28ന് പൂർത്തിയാകും. മൊത്തം 10.5 കോടി വരുന്ന വോട്ടർമാരിൽ 5.92 കോടി പുരുഷന്മാരും 4.67 േകാടി സ്ത്രീകളുമാണ്. 4.6 കോടി വരുന്ന യുവാക്കൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി ശാഹിദ് അബ്ബാസി നയിക്കുന്ന പാകിസ്താൻ മുസ്ലിംലീഗ് (പി.എം.എൽ), ഇംറാൻ ഖാന്റെ പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.െഎ), മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) എന്നിവ തമ്മിലാണ് മുഖ്യ പോരാട്ടം.
ജനസംഖ്യയിൽ ലോകത്തെ ആറാമത്തെ രാജ്യത്ത് സമൂഹ മാധ്യമങ്ങളും യുവ േവാട്ടർമാരും തന്നെയാണ് വിധി നിർണയിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ദേശീയ അസംബ്ലിയുടെയും പ്രവിശ്യാ നിയമസഭകളുടെയും കാലാവധി പൂർത്തിയായി 60 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പാക് ഭരണഘടനയുടെ 224ാം ചട്ടം അനുശാസിക്കുന്നത്.
General elections in the country will be held on July 25 this year.
— Govt of Pakistan (@pid_gov) May 26, 2018
Pakistan's President, Mamnoon Hussain has approved the date for elections signing the summary sent by the Election Commission of #Pakistan about it. pic.twitter.com/82bw0czO80
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.