ഇസ്ലമാബാദ്: അതിർത്തിയിൽ ഇന്ത്യൻ ചാര ഡ്രോൺ വെടിവെച്ചു വീഴ്ത്തിയതായി പാകിസ്താൻ. മേജർ ജനറൽ ആസിഫ് ഗഫൂറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രാഖ്ചിക്രി സെക്ടറിൽ നിയന്ത്രണ രേഖയും വ്യോമാതിർത്തിയും ലംഘിച്ചെത്തിയ ഇന്ത്യൻ ചാര ഡ്രോൺ പാക് സൈനികർ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്തു. താഴെ വീണുകിടക്കുന്ന സി.ജെ.െഎ ഫാൻറം ഡ്രോണിെൻറ ചിത്രവും മേജർ ജനറൽ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
Indian quadcopter spying across LOC in Rakhchikri sector shot down by Pak Army shooters. Wreckage held. pic.twitter.com/g9FG7EghPS
— Maj Gen Asif Ghafoor (@OfficialDGISPR) October 27, 2017
കഴിഞ്ഞ നവംബറിലും രാഖ്ചിക്രി സെക്ടറിൽ ഇന്ത്യൻ ചാര ഡ്രോൺ വെടിവെച്ചു വീഴ്ത്തിയതായി പാക് സൈന്യം അവകാശപ്പെട്ടിരുന്നു. ആകാശ ദൃശ്യങ്ങൾ പകർത്താനുപയോഗിക്കുന്ന ഡ്രോൺ ഇന്ത്യ പാക് മേഖലയിലേക്ക് അയച്ചതായും 2015 ജൂലൈയിൽ പാക് സൈനിക വൃത്തങ്ങൾ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.