ഇസ്ലാമാബാദ്: 2007ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ട രാജ്യദ്രോഹ കേസിൽ മുൻ പാകിസ്താൻ പ്രസിഡൻറ് പർവേസ് മുശർറഫിന് പ്രത്യേക ട്രൈബ്യൂണലിെൻറ അറസ്റ്റ് വാറൻറ്. സ്വത്ത് കണ്ടുകെട്ടാനും ഉത്തരവുണ്ട്.
അടിയന്തരാവസ്ഥയുടെ ഭാഗമായി 100ലധികം ജഡ്ജിമാരെ പുറത്താക്കുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച കേസിെൻറ വിചാരണക്കായി എട്ട് മാസം മുമ്പാണ് പെഷാവർ ഹൈകോടതി ചീഫ് ജസ്റ്റിസ് യഹ്യ അഫ്രീദി തലവനായി മൂന്നംഗ ട്രൈബ്യൂണലിനെ നിയോഗിച്ചത്. ട്രൈബ്യൂണലിെൻറ ആദ്യ വാദംകേൾക്കലിലാണ് മുശർറഫിനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. മുശർറഫിെൻറ സ്വത്തുവിവരങ്ങൾ സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ട്രൈബ്യൂണലിന് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മുശർറഫിനെ എത്രയും പെെട്ടന്ന് അറസ്റ്റ് ചെയ്ത് ട്രൈബ്യൂണലിന് മുന്നാകെ ഹാജരാക്കണമെന്ന് പ്രോസിക്യൂട്ടർ അക്രം ശൈഖ് ആവശ്യപ്പെട്ടു.
2016 മാർച്ചിൽ പാകിസ്താൻ വിട്ട് ദുബൈയിൽ കഴിയുന്ന മുശർറഫിനെ പിടികിട്ടാപ്പുള്ളിയായി അതേവർഷം മേയിൽ പാക് കോടതി പ്രഖ്യാപിച്ചിരുന്നു. മുശർറഫിനെ പാകിസ്താനിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾക്ക് തുടക്കമിടാൻ ട്രൈബ്യൂണൽ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം രേഖാമൂലം ആവശ്യപ്പെട്ടാലുടൻ ഇിതിനുള്ള നടപടികൾ ആരംഭിക്കാമെന്ന് ഏജൻസി അധികൃതർ മറുപടി നൽകി. ഇതിനുപിന്നാലെയാണ് ജസ്റ്റിസ് യഹ്യ അഫ്രീദി മുശർറഫിനെതിരായ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തത്. മാർച്ച് 21 വരെ സ്വത്ത് കണ്ടുകെട്ടരുതെന്ന് മുശർറഫിെൻറ അഭിഭാഷകൻ അക്തർ ഷാ അഭ്യർഥിച്ചെങ്കിലും കോടതി തള്ളി.
രാജ്യദ്രോഹക്കുറ്റത്തിന് പാക് നിയമപ്രകാരം വധശിക്ഷയോ മരണംവരെ തടവോ ആണ് ശിക്ഷ. 1999 മുതൽ 2008 വരെ പാകിസ്താൻ ഭരിച്ച മുശർറഫിനെതിരെ ബേനസീർ ഭുേട്ടായുടെ കൊലപാതകക്കുറ്റമടക്കം നിരവധി ക്രിമിനൽ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.