കറാച്ചി: കശ്മീരിൽ കൂട്ടക്കൊല നടക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവ് പാകിസ്താൻെറ കൈവശമിെല്ലന്ന് പാക് അഭിഭാഷകൻ. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ പാക് അഭിഭാഷകൻ ഖവാർ ഖുറേഷിയാണ് ഇക്കാര്യം തുറന്ന് സമ്മതിച്ചത്. തെളിവുകളുടെ അഭാവം നിലനിൽക്കുന്നതിനാൽ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ അവതരിപ്പിക്കുന്നത് പാകിസ്താനെ സംബന്ധിച്ച് ബുദ്ധിമുട്ടാണെന്നും അഭിഭാഷകൻ പറഞ്ഞു.
കശ്മീർ വിഷയം രാജ്യാന്തരവത്ക്കരിക്കുന്നതിൻെറ ഭാഗമായി വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയേയും യു.എന്നിനേയും സമീപിക്കുമെന്ന് പാകിസ്താൻ ഭീഷണി ഉയർത്തിയിരുന്നു. വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ വിവിധ രാജ്യങ്ങളെ ബന്ധപ്പെട്ടിരുന്നു. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ അഭിപ്രായ പ്രകടനത്തിന് ശേഷം പാകിസ്താൻ യു.എസിൻെറ പിന്തുണയും തേടിയിരുന്നു.
ഫ്രാൻസിൽ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ചർച്ച നടത്തിയിരുന്നു. ചർച്ചക്കൊടുവിൽ കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാെണന്നും വിഷയത്തിൽ മധ്യസ്ഥതയുമായി ബന്ധപ്പെട്ട് ഏതെങ്കിലും മൂന്നാം കക്ഷിക്ക് സാധ്യതയില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട് ട്രംപ് അംഗീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.