ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് അസുഖബാധിതയായ ഭാര്യയെ കാണാൻ മകളോടൊത്ത് ലണ്ടനിലേക്ക് തിരിച്ചു. പാനമ രേഖകൾ പുറത്തുവന്നതിന് പിന്നാലെ അനധികൃത സ്വത്തുസമ്പാദനകേസിൽ വിചാരണ നേരിടുന്ന ശരീഫിന് കഴിഞ്ഞ ദിവസമാണ് കോടതി ലണ്ടനിലേക്ക് പോകാൻ ഇളവ് അനുവദിച്ചത്.
ഡിസംബർ അഞ്ചുമുതൽ 12 വരെയാണ് ശരീഫിന് ഇളവ് നൽകിയത്. നേരത്തെ ശരീഫിെൻറ മകൾ മറിയത്തിന് നവംബർ 15 മുതൽ ഡിസംബർ 15 വരെ ലണ്ടനിലേക്ക് പോകാൻ ഇളവ് അനുവദിച്ചിരുന്നു. ലണ്ടനിൽ തൊണ്ടയിൽ കാൻസർ ബാധിച്ച് ചികിത്സയിലാണ് ശരീഫിെൻറ ഭാര്യ കുൽസും. പാനമ രേഖകൾ പുറത്തുവന്നതിന് പിന്നാലെ സെപ്റ്റംബർ എട്ടിന് സുപ്രീം കോടതി അയോഗ്യനാക്കിയ ശരീഫിനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം ചൊവ്വാഴ്ച ശരീഫിെൻറ മരുമകൻ മുഹമ്മദ് സഫ്ദാർ എൻ.എ.ബി കോടതിയിൽ ഹാജരായി. കൂടാതെ സാക്ഷിയായ സ്വകാര്യ ബാങ്ക് ജീവനക്കാരനെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.