ഇസ്ലാമാബാദ്: ഭരണ കാലയളവിൽ താനോ കുടുംബാംഗങ്ങളോ അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. പാനമ രേഖകളിൽ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ അന്വേഷണ സംഘത്തിനുമുന്നിൽ ഹാജരായതിനുശേഷമാണ് ശരീഫിെൻറ പ്രസ്താവന. കേസിൽ പ്രമുഖരുടെ കൂട്ടത്തിൽ ശരീഫിെൻറയും കുടുംബത്തിെൻറയും പേരുകൾ ഉൾപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ആരോപണം അന്വേഷിക്കാൻ സംയുക്ത അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു. തെൻറ നിലപാടുകൾ ഇൗ സമിതി മുമ്പാകെ വിവരിച്ചതാണ്. ആരോപണത്തിൽ പറയുന്നതുപോെല പ്രധാനമന്ത്രിയെന്ന നിലയിൽ താൻ തെറ്റായി പ്രവർത്തിച്ചിട്ടില്ല. സമിതി തനിക്കുമേൽ അഴിമതിക്കുറ്റം ചുമത്തിയിട്ടില്ലെന്നും ശരീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.