ഇസ്ലാമാബാദ്: ജമ്മുകശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പാകിസ്താൻ. പുൽവാമയി ലെ ആക്രമണം ഗൗരവമേറിയ വിഷയമാണ്. ഒരന്വേഷണവും നടത്താതെ ഇന്ത്യൻ സർക്കാറും മാധ്യമങ്ങളും പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും ഇസ്ലാമാബാദ് ആരോപിച്ചു.
ലോകത്തെവിടെ ഇത്തരം ഭീകരപ്രവർത്തനങ്ങൾ നടക്കുന്നതിനെയു ം എന്നും പാകിസ്താൻ അപലപിച്ചിട്ടുണ്ട്. ഒരന്വേഷണവും നടത്താതെ ഇന്ത്യൻ ഭരണകൂടവും മാധ്യമങ്ങളും ഇൗഭീകര പ്രവർത്ത നത്തിൽ പാകിസ്താന് പങ്കുണ്ടെന്ന് കാണിക്കാൻ നടത്തുന്ന വ്യഗ്രതയെ ശക്തമായി എതിർക്കുന്നു -പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു.
അതേസമയം, ജമ്മു-കശ്മീരിലെ പുൽവാമയിൽ സൈനികർക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തീവ്രവാദി മസ്ഉൗദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ശെ മുഹമ്മദാണെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. ഇയാൾക്ക് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പാകിസ്താൻ പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ ആരോപിച്ചു.
ദേശസുരക്ഷക്ക് എല്ലാ നടപടിയും സ്വീകരിക്കാർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനം പാകിസ്താൻ അവസാനിപ്പിക്കണം. മസ്ഉൗദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ശെ മുഹമ്മദിെൻറ പ്രവർത്തനങ്ങൾക്ക് തടയിടാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെയാണ് പുൽവാമയിലെ ശ്രീനഗർ-ജമ്മു ഹൈവേയിലെ അവന്തിപോറയില്‍ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിലെ ബസിനു നേരെ കാർ ബോംബ് സ്ഫോടനം നടന്നത്. സംഭവത്തിൽ 44 സൈനികരുടെ ജീവൻ നഷ്ടമായി. തീവ്രവാദ സംഘടനയായ ജെയ്ശെ മുഹമ്മദ് ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 2001നു ശേഷം ഇതാദ്യമാണ് ഇത്രത്തോളം സൈനികരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ ഭീകരാക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.