ഇസ്ലാമാബാദ്: ഉംറ നിർവഹിക്കാനായി ഖത്തർ വഴി സൗദി അറേബ്യയിലേക്ക് തിരിച്ച പാക് തീർഥാടകരെ നാട്ടിലെത്തിക്കുമെന്ന് പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസ് (പി.െഎ.എ) അറിയിച്ചു. ഇതിനായി ഖത്തറിലേക്ക് പ്രത്യേക വിമാനം അയക്കും.
നൂറുകണക്കിന് പാക് തീർഥാടകർ ഖത്തർ തലസ്ഥാനമായ ദോഹയിലെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തീവ്രവാദികൾക്ക് പിന്തുണ നൽകുന്നുവെന്നാരോപിച്ച് സൗദി അറേബ്യയും ഇതര അറബ് രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിെൻറ പശ്ചാത്തലത്തിലാണിത്.
രാജ്യത്ത് കുടുങ്ങിയ പാക് പൗരന്മാരെ തിരികെയെത്തിക്കുന്നതിൽ സഹകരിക്കണമെന്ന് പാക് എയർലൈൻസിെൻറ ഖത്തറിലെ മാനേജറോട് പി.െഎ.എയുടെ സി.ഇ.ഒ നയ്യാർ ഹയാത് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എയർലൈൻസിെൻറ ദോഹയിലെ ഉദ്യോഗസ്ഥർ അവിടെത്ത പാക് എംബസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശം നൽകി. ബഹ്റൈൻ, ഇൗജിപ്ത്, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തറിലെ തങ്ങളുടെ നയതന്ത്ര ഉേദ്യാഗസ്ഥരെ പിൻവലിച്ചുകൊണ്ടിരിക്കുകയാണ്.
ദോഹയിലേക്കുള്ള എല്ലാ വിമാന സർവിസുകളും റദ്ദാക്കുമെന്ന് മേഖലയിലെ വിമാനക്കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.