ഇസ്ലാമാബാദ്: ശഹബാസ് ശരീഫിനെ പി.എം.എൽ-എൻ തലവനായി നിയമിച്ചു. പാനമ കേസിൽ സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ചതിനെ തുടർന്ന് നവാസ് ശരീഫ് നേതൃപദം ഒഴിഞ്ഞതിനാലാണിത്. സുപ്രീംകോടതി വിധിക്കുശേഷം അദ്ദേഹം പ്രധാനമന്ത്രിപദം രാജിവെച്ചിരുന്നു. പാർട്ടിയെ ഇനി ശഹബാസ് നയിക്കുമെന്ന് മുതിർന്ന നേതാവ് റജ സഫറുൽ ഹഖ് മാധ്യമങ്ങളെ അറിയിച്ചു.
അധ്യക്ഷസ്ഥാനം ഒഴിഞ്ഞെങ്കിലും പാർട്ടിക്കുള്ളിൽ പരമാധികാരം നവാസ് ശരീഫിനു തന്നെയായിരിക്കും. എന്നാൽ, തീരുമാനമെടുക്കുേമ്പാൾ പാർട്ടി അംഗങ്ങളുമായി കൂടിയാലോചിക്കണം. പാർട്ടി നേതൃത്വസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് പാക് തെരഞ്ഞെടുപ്പു കമീഷൻ കഴിഞ്ഞദിവസം നവാസ് ശരീഫിന് നോട്ടീസ് നൽകിയിരുന്നു.
അതിനിടെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ ശാഹിദ് അബ്ബാസി സർക്കാറിെൻറ കാലാവധി പൂർത്തിയാകുംവരെ തുടരണമെന്നാണ് ആഗ്രഹമെന്ന് നവാസ് ശരീഫ് വ്യക്തമാക്കി. രാഷ്ട്രീയ റാലിക്കായി ലാഹോറിലേക്ക് പുറപ്പെടാനൊരുങ്ങുംമുമ്പാണ് നവാസ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.