ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫിനും കുടുംബത്തിനുമെതിരായ അഴിമതിക്കേസിൽ വിധിപറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. കേസിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. ശരീഫിെൻറ മക്കൾ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നു തെളിഞ്ഞാൽ ഏഴു വർഷം തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പു നൽകി.
ശരീഫിനും കുടുംബത്തിനും അനധികൃത നിക്ഷേപമുണ്ടെന്ന പാനമ പേപ്പേഴ്സ് വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണം നടക്കുന്നത്.
കേസിനെക്കുറിച്ച് പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച സംയുക്ത അേന്വഷണസംഘം കഴിഞ്ഞാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഉത്തരവ് പ്രതികൂലമായാൽ ശരീഫ് രാജിവെക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.