കാലാവസ്​ഥ പ്രവചനം പാളി; പാകിസ്​താനെ ട്രോളി കൊന്ന്​ സമൂഹ മാധ്യമങ്ങൾ​ 

ന്യൂഡൽഹി: ലഡാക്കിലെ കാലാവസ്​ഥ റിപ്പോർട്ട്​ ചെയ്​ത്​ പിഴച്ച പാകിസ്​താനെതിരെ​ ട്രോൾ മഴ. പാകിസ്​താൻെറ ദേശീയ റേഡിയോ ചാനലായ ‘റോഡിയോ പാകിസ്​താൻെറ’ ട്വീറ്റിലാണ്​ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തെറ്റിയത്​. കാ​ലാ​വ​സ്​​ഥ പ്ര​വ​ച​ന ഭൂ​പ​രി​ധി​യി​ൽ പാ​ക്​ അ​ധീ​ന ക​ശ്​​മീ​രിനെ ഉ​ൾ​പ്പെ​ടു​ത്തിയ ഇ​ന്ത്യക്ക്​ മറുപടി ആയായിരുന്നു പാക്​ നീക്കം.  

ലഡാക്കിൽ കൂടിയ താപനില മൈനസ്​ നാല്​ ഡിഗ്രി സ​െൻറിഗ്രേഡും കുറഞ്ഞ താപനില മൈനസ്​ ഒന്ന് ഡിഗ്രി സ​െൻറിഗ്രേഡുമാണ്​​ റേഡിയോ പാകിസ്​താൻ ട്വീറ്റ്​ ചെയ്​തത്​. ​തൊട്ടുപിന്നാലെ മൈനസ്​ നാല് ഡിഗ്രി​ സെ​ൻറിഗ്രേഡ്​ എന്നത്​ മൈനസ്​ ഒന്നിനേക്കാൾ ചെറുതാണെന്നും ഉയർന്ന താപനിലയല്ലെന്നും ചൂണ്ടിക്കാട്ടി ട്വിറ്ററാറ്റികൾ രംഗത്തെത്തി. 

ഇന്ത്യയുടെ നീക്കത്തിനൊപ്പമെത്താനുള്ള പാകിസ്​താൻെറ ശ്രമം ചീറ്റിപ്പോയെന്ന്​ മാത്രമല്ല സമൂഹമാധ്യമങ്ങളിൽ മീം ആകുകയും ചിരിപടർത്തുകയും ചെയ്​തു. ‘തെറ്റ്​... ഉയർന്നത്​ മൈനസ്​ ഒന്നും കുറഞ്ഞത്​ മൈനസ്​ നാലും’ -ട്വിറ്റർ ഉപയോക്​താവ്​ തിരുത്തി. ‘സാമാന്യബോധത്തിന്​ നിത്യശാന്തി....മൈനസ്​ നാല്​ കൂടുതലും  മൈനസ്​ ഒന്ന്​ കുറവും ... എവിടെ നിന്നാണ്​ നിങ്ങൾ ശാസ്​ത്രം പഠിച്ചത്‘- മറ്റൊരാൾ കളിയാക്കി​.

നേ​ര​ത്തേ​യു​ള്ള രീ​തി​യി​ൽ മാ​റ്റം വ​രു​ത്തിയാ​ണ്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ സ്​​ഥാ​പ​ന​ം​ ജ​മ്മു–​ക​ശ്​​മീ​ർ, ല​ഡാ​ക്കി​​​െൻറ വ​ട​ക്ക​ൻ മേ​ഖ​ല​യാ​യ ജി​ൽ​ജി​ത്, ബാ​ൾ​ട്ടി​സ്​​താ​ൻ, മു​സ​ഫ​റാ​ബാ​ദ്​ എ​ന്നി​വയെ​​ കാ​ലാ​വ​സ്​​ഥ പ്ര​വ​ച​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ദി​ന കാ​ലാ​വ​സ്​​ഥ ബു​ള്ള​റ്റി​നി​ൽ ​പാ​ക്​ അ​ധീ​ന ക​ശ്​​മീ​രും പ​രാ​മ​ർ​ശി​ക്കു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ എം. ​മ​ഹാ​പാ​ത്ര പ​റ​ഞ്ഞു. ജി​ൽ​ജി​ത്, ബാ​ൾ​ട്ടി​സ്​​താ​ൻ എ​ന്നി​വ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ നി​ല​പാ​ട്. 

ജി​ൽ​ജി​ത്, ബാ​ൾ​ട്ടി​സ്​​താ​ൻ മേഖലയിലും മു​സ​ഫ​റാ​ബാ​ദി​ലും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ന്ന​തി​ന്​ പാ​കി​സ്​​താ​ൻ ക​ഴി​ഞ്ഞ​ദി​വ​സം അ​നു​മ​തി ന​ൽ​കി​യതിന്​ പിന്നാലെയാണ്​ ഇന്ത്യ പാക്​ അധീന കശ്​മീരിലെ കാലാവസ്​ഥ റിപ്പോർട്ട്​ ചെയ്​തത്​.
 

Tags:    
News Summary - Pakistan Trolled Over Faulty Ladakh Weather Report- world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.