കാലാവസ്ഥ പ്രവചനം പാളി; പാകിസ്താനെ ട്രോളി കൊന്ന് സമൂഹ മാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: ലഡാക്കിലെ കാലാവസ്ഥ റിപ്പോർട്ട് ചെയ്ത് പിഴച്ച പാകിസ്താനെതിരെ ട്രോൾ മഴ. പാകിസ്താൻെറ ദേശീയ റേഡിയോ ചാനലായ ‘റോഡിയോ പാകിസ്താൻെറ’ ട്വീറ്റിലാണ് കൂടിയ താപനിലയും കുറഞ്ഞ താപനിലയും തെറ്റിയത്. കാലാവസ്ഥ പ്രവചന ഭൂപരിധിയിൽ പാക് അധീന കശ്മീരിനെ ഉൾപ്പെടുത്തിയ ഇന്ത്യക്ക് മറുപടി ആയായിരുന്നു പാക് നീക്കം.
ലഡാക്കിൽ കൂടിയ താപനില മൈനസ് നാല് ഡിഗ്രി സെൻറിഗ്രേഡും കുറഞ്ഞ താപനില മൈനസ് ഒന്ന് ഡിഗ്രി സെൻറിഗ്രേഡുമാണ് റേഡിയോ പാകിസ്താൻ ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ മൈനസ് നാല് ഡിഗ്രി സെൻറിഗ്രേഡ് എന്നത് മൈനസ് ഒന്നിനേക്കാൾ ചെറുതാണെന്നും ഉയർന്ന താപനിലയല്ലെന്നും ചൂണ്ടിക്കാട്ടി ട്വിറ്ററാറ്റികൾ രംഗത്തെത്തി.
ഇന്ത്യയുടെ നീക്കത്തിനൊപ്പമെത്താനുള്ള പാകിസ്താൻെറ ശ്രമം ചീറ്റിപ്പോയെന്ന് മാത്രമല്ല സമൂഹമാധ്യമങ്ങളിൽ മീം ആകുകയും ചിരിപടർത്തുകയും ചെയ്തു. ‘തെറ്റ്... ഉയർന്നത് മൈനസ് ഒന്നും കുറഞ്ഞത് മൈനസ് നാലും’ -ട്വിറ്റർ ഉപയോക്താവ് തിരുത്തി. ‘സാമാന്യബോധത്തിന് നിത്യശാന്തി....മൈനസ് നാല് കൂടുതലും മൈനസ് ഒന്ന് കുറവും ... എവിടെ നിന്നാണ് നിങ്ങൾ ശാസ്ത്രം പഠിച്ചത്‘- മറ്റൊരാൾ കളിയാക്കി.
നേരത്തേയുള്ള രീതിയിൽ മാറ്റം വരുത്തിയാണ് കാലാവസ്ഥ നിരീക്ഷണ സ്ഥാപനം ജമ്മു–കശ്മീർ, ലഡാക്കിെൻറ വടക്കൻ മേഖലയായ ജിൽജിത്, ബാൾട്ടിസ്താൻ, മുസഫറാബാദ് എന്നിവയെ കാലാവസ്ഥ പ്രവചനത്തിൽ ഉൾപ്പെടുത്തിയത്. പ്രതിദിന കാലാവസ്ഥ ബുള്ളറ്റിനിൽ പാക് അധീന കശ്മീരും പരാമർശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ എം. മഹാപാത്ര പറഞ്ഞു. ജിൽജിത്, ബാൾട്ടിസ്താൻ എന്നിവ ഇന്ത്യയുടെ അവിഭാജ്യഘടകമെന്നാണ് സർക്കാർ നിലപാട്.
ജിൽജിത്, ബാൾട്ടിസ്താൻ മേഖലയിലും മുസഫറാബാദിലും തെരഞ്ഞെടുപ്പു നടത്തുന്നതിന് പാകിസ്താൻ കഴിഞ്ഞദിവസം അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്ത്യ പാക് അധീന കശ്മീരിലെ കാലാവസ്ഥ റിപ്പോർട്ട് ചെയ്തത്.
@RadioPakistan
— Indian @ heart (@srs14756) May 11, 2020
Copying also needs akkall!
Look at your Min and Max temp!
You have challenged Physics of nature! pic.twitter.com/no3niYdtWu
Thank you @RadioPakistan for keeping us entertained in these tough times. pic.twitter.com/mUmKltUfaC
— $hyam (@apkashyam) May 11, 2020
Why u people are trying to copy indian weather forcasting channel. Before trying to copy anything first understand thing properly. pic.twitter.com/npBdxz6dBG
— MUNNA SINGH (@munnurana) May 11, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.