പാക്​ സർക്കാർ ഒാഫിസുകളിൽ ശിരോവസ്​ത്രം നിർബന്ധമെന്ന്​ VIDEO

ഇസ്​ലാമാബാദ്​: സർക്കാർ ഒാഫിസുകളിൽ കയറണമെങ്കിൽ നിർബന്ധമായും ശിരോവസ്​ത്രം ധരിച്ചിരിക്കണമെന്ന്​ പ്രധാനമന്ത്രി ഇംറാൻ ഖാ​​​​െൻറ നിർദേശം. ലാഹോർ പ്രവിശ്യയിലെ സെക്രട്ടറിയേറ്റ്​ ഒാഫിസിൽ ശിവോവസ്​ത്രം ധരിക്കാതെ എത്തിയ യുവതിക്ക്​ പ്രവേശനം നിഷേധിച്ചതായി പരാതിയുണ്ട്​. പ്രൈമറി സ്​കൂളുകളിലും ആരോഗ്യസ്​ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും ഇൗ നിയമം അടിച്ചേൽപിക്കുകയാണത്രെ.

സിദ്ര എന്ന യുവതി അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ്​ വിവരം പുറംലോകമറിഞ്ഞത്​. ദുപ്പട്ട ധരിക്കാതെ എത്തിയ തന്നെ സെക്രട്ടറിയേറ്റിനുള്ളിൽ കയറ്റിയില്ല. ചോദ്യം ചെയ്​തപ്പോൾ നിയമമാണിതെന്നു പറഞ്ഞു. പാകിസ്​താൻ ​തഹ്​രീകെ ഇൻസാഫി​​​​െൻറ ഒൗദ്യോഗിക വെബ്​സൈറ്റിൽ ഇതു സംബന്ധിച്ച മാർഗനിർശേദമുണ്ടെന്നാണ്​ പറഞ്ഞത്​.

Tags:    
News Summary - pakistan- wear dupatta to enter government building-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.