ഇസ്ലാമാബാദ്: പാകിസ്താനിലെ കസൂർ ജില്ലയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നതിനെ തുടർന്നുണ്ടായ പ്രതിഷേധം കലാപമായി. പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപിച്ചാണ് രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽ ജനം തെരുവിലിറങ്ങിയത്. കസൂറിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് വെടിവെച്ചതിനെതുടർന്ന് രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുദിവസമായി കാണാതായ സൈനബ് എന്ന പെൺകുട്ടിയുടെ മൃതദേഹമാണ് ചവറുകൂനക്ക് സമീപത്തുനിന്ന് ചൊവ്വാഴ്ച കണ്ടെത്തിയത്.
കൊല്ലപ്പെടുന്നതിനുമുമ്പ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പാക്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാതൃസഹോദരിയുടെ വീട്ടിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ ഒരാൾ കൂട്ടിക്കൊണ്ടുപോകുന്നതിെൻറ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. െകാലക്കുപിന്നിൽ സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് നിഗമനം.
വാർത്ത പുറത്തുവന്നതോടെ പലയിടങ്ങളിലും ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. കസൂരിൽ ചൊവ്വാഴ്ച ബന്ദിന് സമാനമായ അവസ്ഥയായിരുന്നെന്ന് മാധ്യമങ്ങൾ പറയുന്നു. ബുധനാഴ്ച പെൺകുട്ടിയുടെ സംസ്കാരചടങ്ങുകൾ നടക്കുന്നതിന് തൊട്ടുമുമ്പാണ് പൊലീസിെൻറ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധം അക്രമാസക്തമായത്. പ്രക്ഷോഭകർ പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ പഞ്ചാബ് മുഖ്യമന്ത്രി ശഹബാസ് ശരീഫ് ശക്തമായ നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. നൊേബൽജേതാവ് മലാല യൂസഫ് സായ് അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.