അ​ഴി​മ​തി: ശ​രീ​ഫി​െൻറ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ ഉ​ത്ത​ര​വ്​

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​ന​മ പേ​പ്പേ​ഴ്​​സ്​ പു​റ​ത്തു​വി​ട്ട അ​ഴി​മ​തി​ക്കേ​സി​നെ തു​ട​ർ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​പ​ദം രാ​ജി​വെ​ച്ച ന​വാ​സ്​ ശ​രീ​ഫി​​െൻറ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച പാ​ക്​ അ​ഴി​മ​തി വി​രു​ദ്ധ സ​മി​തി സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നും ഉ​ത്ത​ര​വി​ട്ടു. ​അ​ഴി​മ​തി​ക്കേ​സി​ൽ ക​ഴി​ഞ്ഞ ജൂ​ൈ​ല 28ന്​ ​സു​പ്രീം​കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ശ​രീ​ഫ്​ രാ​ജി​വെ​ച്ച​ത്​്.

ശ​രീ​ഫി​നും കു​ടും​ബ​ത്തി​നു​മെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സി​ൽ വാ​ദം ന​ട​ക്കു​ന്ന​ത്​ അ​ക്കൗ​ണ്ട​ബി​ലി​റ്റി കോ​ട​തി​യി​ലാ​ണ്. കേ​സി​ൽ ഇൗ​മാ​സം 26ന്​ ​ഹാ​ജ​രാ​വ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി ശ​രീ​ഫി​നും കു​ടും​ബ​ത്തി​നും നോ​ട്ടീ​സ്​ അ​യ​ച്ചി​രു​ന്നു. റാ​വ​ൽ​പി​ണ്ടി​യി​​ലു​ള്ള ശ​രീ​ഫി​​െൻറ വ​സ​തി​ക്കു മു​ന്നി​ൽ കോ​ട​തി ജ​പ്​​തി നോ​ട്ടീ​സ്​ പ​തി​ച്ചി​ട്ടു​ണ്ട്. 

ശ​രീ​ഫും മ​ക്ക​ളും ഭാ​ര്യ​യു​ടെ ചി​കി​ത്സാ​ർ​ഥം ല​ണ്ട​നി​ലാ​ണ്. അ​ഴി​മ​തി​ക്കേ​സു​ക​ൾ നി​ല​വി​ലു​ള്ള​തി​നാ​ൽ അ​വ​ർ രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങി​വ​രി​ല്ലെ​ന്ന്​ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ഭാ​ര്യ​യു​ടെ ചി​കി​ത്സ ക​ഴി​ഞ്ഞാ​ലു​ട​ൻ പാ​കി​സ്​​താ​നി​ലേ​ക്ക്​ മ​ട​ങ്ങു​മെ​ന്നാ​ണ്​ ശ​രീ​ഫി​​െൻറ പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.
 

Tags:    
News Summary - Pakistan's anti-graft body freezes bank accounts of Nawaz Sharif-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.