ഗസ്സ: ഇൗജിപ്തിെൻറ മധ്യസ്ഥതയിൽ ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ചർച്ച തുടങ്ങി. ഗസ്സ മുനമ്പിൽ നടക്കുന്ന ചർച്ചയിൽ ഹമാസിെൻറ പോളിറ്റ് ബ്യൂറോ അംഗങ്ങൾ എല്ലാവരും പെങ്കടുക്കുന്നുണ്ട്. പ്രവാസത്തിൽ കഴിയുന്ന അംഗങ്ങളും യോഗത്തിനെത്തി. ഇതാദ്യമായാണ് ഹമാസിെൻറ സമ്പൂർണ പോളിറ്റ് ബ്യൂറോ ഗസ്സയിൽ എത്തുന്നത്. ഇസ്രായേൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച, ഹമാസിെൻറ സൈനികവിഭാഗമായ ഇസ്സുദ്ദീൻ അൽ ഖസ്സാം നേതാവ് സാലിഹ് അരൂരിയും യോഗത്തിനെത്തിയിട്ടുണ്ട്.
യോഗത്തിനെത്തുന്ന നേതാക്കൾക്കെതിരെ നടപടിയുണ്ടാവില്ലെന്ന് ഇസ്രായേൽ ഉറപ്പുനൽകിയിരുന്നു. ഗസ്സയുടെ പുനർനിർമാണം, തടവിലാക്കപ്പെട്ടവരുടെ കൈമാറ്റം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാവുമെന്നാണ് വിവരം. ഗസ്സയിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിദേശസന്ദർശനം റദ്ദാക്കി. ഹമാസുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ വിലയിരുത്തുന്നതിന് ഞായറാഴ്ച ഇസ്രായേൽ അടിയന്തര മന്ത്രിസഭ യോഗം ചേരുന്നുണ്ട്.
അതിനിടെ, ഉപരോധത്തിൽ കഴിയുന്ന ഗസ്സ മുനമ്പിലേക്ക് ഇന്ധനം വിതരണം ചെയ്യാനുള്ള അനുമതി അധിനിവേശ സൈന്യം വീണ്ടും റദ്ദാക്കി. ദക്ഷിണ ഇസ്രായേലിലേക്ക് തീ ബലൂൺ അയച്ചതിെൻറ പ്രതികാരനടപടിയാണിതെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.