പരിക്കേറ്റവരെ ചികിൽസിക്കുന്നതിനിടെ ഫലസ്തീൻ നഴ്​സിനെ ഇസ്രായേൽ വെടിവെച്ച്​ കൊന്നു

ഗാസ: ഫലസ്​തീനിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെ ചികിൽസിക്കുന്നതിനിടെ നഴ്​​സ്​ വെടിയേറ്റ്​ മരിച്ചു. ഫലസ്​തീനിൽ നിന്നുള്ള  റസാൻ അൽ നജ്ജാറാണ്​ ഇസ്രായേൽ ആക്രമണത്തിൽ വെടിയേറ്റ്​ മരിച്ചത്​. ഫലസ്​തീനിൽ ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവ​രെ ചികിൽസിക്കാൻ ദിവസങ്ങളായി റസാനും രംഗത്തുണ്ടുയായിരുന്നു. വെള്ളിയാഴ്​ച പരിക്കേറ്റവർക്കുള്ള മരുന്നുമായി പോകു​​േമ്പാഴാണ്​ നജ്ജാറിനെ ഇസ്രായേൽ സൈന്യം വെടിവെച്ച്​ വീഴ്​ത്തിയത്​.

വെള്ളിയാഴ്​ച ഉച്ചക്ക്​ ശേഷം ഗാസ സ്​ട്രീപ്പിൽ ഫലസ്​തീൻ പ്രക്ഷോഭകാരികളും ഇസ്രായേൽ സൈന്യവും തമ്മിൽ രൂക്ഷമായ പോരാട്ടം നടന്നിരുന്നു. ഇതിൽ നിരവധിപ്പേർക്ക്​ പരിക്കേറ്റിരുന്നു. ഇൗ ആക്രമണങ്ങളിലാണ്​ റസാൻ കൊല്ലപ്പെട്ടത്​.

ഇസ്രയേൽ സ്ഥാപക ദിനത്തിൽ ജറുസലമിൽ യു.എസ്​ എംബസി തുറന്നതാണ്​ നിലവിലെ പ്രശ്​നങ്ങൾക്ക്​ കാരണം. തുടർന്ന്​ ഇസ്രായേലിനെതിരെ വലിയ പ്രക്ഷോഭങ്ങൾ ഫലസ്​തീനിൽ ഉയർന്ന്​ വരികയായിരുന്നു.

Tags:    
News Summary - Palestinian female paramedic killed in anti-Israel rally in eastern Gaza-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.