റാമല്ല: ഇസ്രായേലും അമേരിക്കയുമായി ഒപ്പുവെച്ച ഒരു കരാറും പാലിക്കാനുള്ള ബാധ്യത ഇനി ഫലസ്തീൻ അതോറിറ്റിക്കില്ലെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിെൻറ വലിയൊരു ഭാഗം ഔദ്യോഗികമായി തങ്ങളുടെ രാജ്യത്തിെൻറ ഭാഗമാക്കുമെന്ന ഇസ്രായേലിെൻറ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലക്കാണ് അബ്ബാസ് നയം വ്യക്തമാക്കിയത്. ഫലസ്തീൻ നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
എന്നാൽ, എങ്ങനെയാണ് തീരുമാനം നടപ്പാക്കുക എന്നത് വിശദീകരിച്ചിട്ടില്ല. ഓസ്ലോ കരാർ ഉൾപ്പെടെയുള്ള നടപടികളുടെ തുടർച്ചയായാണ് ഫലസ്തീൻ അേതാറിറ്റി രൂപവത്കരിച്ചത്.
ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനോ ഫലസ്തീനോ ഇനി സുരക്ഷ ഉൾപ്പെടെ കാര്യങ്ങളിൽ ഇസ്രായേലും യു.എസുമായുണ്ടാക്കിയ കരാർ പാലിക്കണമെന്നില്ലെന്നാണ് അബ്ബാസ് പറഞ്ഞത്. ഈ തീരുമാനത്തിെൻറ ഉത്തരവാദിത്തം അധിനിവേശ ശക്തിയെന്നനിലയിൽ ഇസ്രായേലിനാണ്. -അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ‘മിഡ്ൽ ഇൗസ്റ്റ് പദ്ധതി’ പ്രകാരം ജോർഡൻ താഴ്വരയും വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങളും രാജ്യത്തിെൻറ ഭാഗമാക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞത്. ട്രംപ് പദ്ധതി അവതരിപ്പിച്ച വേളയിൽ തന്നെ ഫലസ്തീൻ തള്ളിയതാണ്. പദ്ധതി പൂർണമായും ഇസ്രായേൽ അനുകൂലമാണ് എന്ന് വ്യക്തമാക്കിയാണ് ഫലസ്തീൻ നേതൃത്വം ഈ നിലപാടെടുത്തത്.
1967ലെ യുദ്ധത്തിലാണ് വെസ്റ്റ്ബാങ്കും കിഴക്കൻ ജറൂസലമും ഗസ്സയും ഇസ്രായേൽ പിടിച്ചെടുക്കുന്നത്. ഈ മൂന്നു മേഖലയും ഫലസ്തീൻ രാഷ്ട്രത്തിെൻറ അവിഭാജ്യ ഭാഗങ്ങളാണ്. എന്നാൽ, ട്രംപ് പദ്ധതി പ്രകാരം ഈ മേഖലകളിലെ ചില തുരുത്തുകൾ മാത്രമാണ് ഫലസ്തീന് അവകാശപ്പെട്ടത്. ഇതിനു ചുറ്റും ഇസ്രായേലിെൻറ അധീനതയിലാകും. ഫലസ്തീൻ പ്രദേശങ്ങൾ കൈയടക്കാനുള്ള ഇസ്രായേൽ നീക്കത്തിന് മിക്ക രാജ്യങ്ങളും എതിരാണ്. ഇത് ഫലസ്തീൻ രാഷ്ട്ര നിർമിതിയുടെ സാധ്യതതന്നെ ഇല്ലാതാക്കുമെന്നാണ് അവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.