ഇസ്ലാമാബാദ്: പ്രമാദമായ പാനമ പേപ്പേഴ്സ് കേസിൽ പാക് പ്രധാനമന്ത്രി നവാസ് ശരീഫിെൻറ മകൾക്കും മരുമകനും ജാമ്യം ലഭിച്ചു. മകൾ മറിയം നവാസിനും ഭർത്താവും മുൻ സൈനിക ക്യാപ്റ്റനുമായ മുഹമ്മദ് സഫ്ദറിനും രാജ്യത്തെ അഴിമതിവിരുദ്ധ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് പരിഗണിക്കുന്ന അക്കൗണ്ടബിലിറ്റി കോടതിയിൽ ഹാജരാവുന്നതിന് മറിയമും സഫ്ദറും ലണ്ടനിൽനിന്ന് കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ എത്തിയിരുന്നു.
എന്നാൽ, വിമാനത്താവളത്തിൽവെച്ചുതന്നെ സഫ്ദറിനെ അറസ്റ്റ് ചെയ്തു. മറിയമിനെയും സഫ്ദറിനെയും വെവ്വേറെയായാണ് ജഡ്ജി മുഹമ്മദ് ബാഷിർ മുമ്പാകെ ഹാജരാക്കിയത്. ജാമ്യമില്ലാ അറസ്റ്റ് വാറൻറുള്ള ഇരുവർക്കും 50,000 രൂപയുടെ ഇൗടിൽ ജാമ്യം അനുവദിക്കുകയായിരുന്നു. വഴിമധ്യേയുള്ള ഭർത്താവിെൻറ അറസ്റ്റിനെ വിമർശിച്ച മറിയം അദ്ദേഹം കേസ് നേരിടാനായി തന്നെയാണ് വന്നതെന്ന് പറഞ്ഞു.
പിതാവിനെ അയോഗ്യനാക്കിയ കോടതി നടപടിയെയും അവർ വിമർശിച്ചു. സഫ്ദറിെൻറയും മറിയമിെൻറയും ജാമ്യഹരജി ഫയലിൽ സ്വീകരിച്ച കോടതി വാദം കേൾക്കുന്നത് ഇൗ മാസം 13 വരെ മാറ്റിവെച്ചു. രാഷ്ട്രീയത്തിൽ ശരീഫിെൻറ പിൻഗാമിയായി അറിയപ്പെടുന്ന മകൾ മറിയം കേസിൽ ആദ്യമായാണ് കോടതിയിൽ ഹാജരാവുന്നത്. ഭാര്യ കുൽസൂമിെൻറ അർബുദ ചികിത്സാർഥം ശരീഫും മക്കളും ലണ്ടനിലായിരുന്നതിനാൽ കേസ് പരിഗണിച്ച സമയത്ത് ഹാജരാവാനായിരുന്നില്ല.
സഫ്ദറിനെ ജയിലിലടക്കണമെന്ന് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻ.ബി.എ) അഭിഭാഷകർ കോടതിയോട് ആവശ്യപ്പെെട്ടങ്കിലും നിരസിച്ച കോടതി ജാമ്യം നൽകുകയായിരുന്നു. പാസ്പോർട്ട് കണ്ടുകെട്ടണമെന്ന എൻ.ബി.എയുടെ ആവശ്യവും നിരാകരിച്ചു. എന്നാൽ, വിദേശത്തേക്ക് പോകണമെങ്കിൽ അനുവാദം തേടണമെന്ന് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.