നയ്പിഡാവ്: 2017ൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കുട്ടികൾക്കായുള്ള ‘ഗുഡ്നൈറ്റ് സ്റ്റോറീസ് ഫോർ റെബൽ ഗേൾസ്’ എന്ന പുസ്തകത്തിൽനിന്ന് മ്യാന്മർ ജനാധിപത്യ നേതാവ് ഒാങ്സാൻ സൂചിയുടെ പേര് നീക്കണമെന്ന് ആവശ്യമുയർന്നു. കടുത്ത വെല്ലുവിളികൾ അതിജീവിച്ച് ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ച വനിതകളെക്കുറിച്ചുള്ളതാണ് പുസ്തകം. ഒാങ്സാൻ സൂചി, അമേലിയ എർഹാർട്, മേരി ക്യൂറി, ഹിലരി ക്ലിൻറൺ, സെറീന വില്യംസ് തുടങ്ങി നൂറോളം പ്രമുഖ വനിതകളുടെ ജീവിതകഥയാണ് പുസ്തകത്തിലെ പ്രതിപാദ്യം.
ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പെൺകുട്ടികൾക്ക് പ്രചോദനം നൽകുന്ന പുസ്തകമാണിത്. നൊേബൽ സമ്മാന ജേതാവും മ്യാന്മറിലെ ജനാധിപത്യ പോരാളിയുമായ ഒാങ്സാൻ സൂചിയാണ് പുസ്തകത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായം. എന്നാൽ, യു.എൻ വംശഹത്യെയന്നു വിളിച്ച രാഖൈനിലെ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ സൈനിക അട്ടിമറിയെ ന്യായീകരിച്ചത് സൂചിയുടെ പ്രതിച്ഛായ കുത്തനെ ഇടിച്ചു. തുടർന്നാണ് സൂചിയുടെ ജീവിതകഥ പുസ്തകത്തിൽനിന്ന് നീക്കംചെയ്യണമെന്ന ആവശ്യവുമായി ഒരുകൂട്ടം രക്ഷിതാക്കൾ രംഗത്തുവന്നത്. ആറുവയസ്സിനു മുകളിലുള്ള കുട്ടികൾക്കായാണ് പുസ്തകം പുറത്തിറക്കിയത്. പുസ്തകത്തിലെ രേഖാചിത്രങ്ങൾ വരച്ചതും വനിതകളാണ്. സൂചിയുടെ വാചകങ്ങളും ഉദ്ധരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.