ഇസ്ലാമാബാദ്: അഴിമതിക്കേസിൽ ജയിലിലായ മുൻ പ്രസിഡൻറ് ആസിഫലി സർദാരി, മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് എന്നിവർക്ക് പൊതുമാപ്പ് നൽകില്ലെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. അതേസമയം, ഇരുവർക്കും ഒത്തുതീർപ്പ് ഉടമ്പടിയുണ്ടാക്കി അഴിമതിയിലൂടെ സമ്പാദിച്ച പണം തിരികെ നൽകി രാജ്യം വിടാമെന്നും അദ്ദേഹം നിർദേശിച്ചു.
രണ്ടു സൗഹൃദ രാജ്യങ്ങളുടെ സഹായത്തോടെ പിതാവിനെ സുരക്ഷിതമായി ജയിലിൽനിന്നിറക്കാൻ ശരീഫിെൻറ മക്കൾ ശ്രമിച്ചതായും ഇംറാൻ വെളിപ്പെടുത്തി. എന്നാൽ, ആ രാജ്യങ്ങളുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഇരു രാജ്യങ്ങളും ഈ വിവരം കൈമാറിയതല്ലാതെ വിഷയത്തിൽ സമ്മർദം ചെലുത്തിയില്ലെന്നും ഇംറാൻ പറഞ്ഞു. ഏഴു വർഷം തടവിന് ശിക്ഷിക്കപ്പെട്ട 69കാരനായ ശരീഫ് 2018 ജൂൈല 28 മുതൽ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിലാണ്.
കട്ടെടുത്ത പണം തിരികെ നൽകുംവരെ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ എങ്ങോട്ടും വിടില്ലെന്നും ഇംറാൻ പറഞ്ഞു. ചികിത്സക്കായി ശരീഫിന് വിദേശത്ത് പോകണമെങ്കിൽ കട്ടെടുത്ത പണം ആദ്യം തിരിച്ചുനൽകണം. സർദാരിക്കും ഇത്തരമൊരു ആവശ്യമുണ്ടെങ്കിൽ പണം തിരിച്ചുനൽകണമെന്നും ഇംറാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.