സോൾ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോൾ പുരസ്കാരം നൽകാനുള്ള തീരുമാനത്തിൽ ദക്ഷിണ കൊറിയയിൽ പ്രതിഷേധമുയരുന്നു. എൻ.ജി.ഒകളും മനുഷ്യാവകാശ പ്രവർത്തകരുമാണ് മോദിക്കെതിരെ രംഗത്തുവന്നത്.
ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെ കലാപം നടത്തിയ ചരിത്രമുള്ള ഒരാൾ ഇത്തരമൊരു പുരസ്കാരം അർഹിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. സോൾ പീസ് പ്രൈസ് കൾചറൽ ഫൗണ്ടേഷൻ തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.
കൊറിയ ഹൗസ് ഒാഫ് ഇൻറർനാഷനൽ സോളിഡാരിറ്റി, സെൻറർ ഫോർ റെഫ്യൂജി റൈറ്റ്സ് ഇൻ കൊറിയ എന്നീ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. നോട്ടുനിരോധനം പോലുള്ള ഇന്ത്യയിലെ സാമ്പത്തിക പരിഷ്കരണങ്ങൾ കണക്കിലെടുത്താണ് മോദിയെ പുരസ്കാര സമിതി പരിഗണിച്ചത്.
2002ലെ ഗുജറാത്ത് കലാപത്തിൽ പങ്കാളിയായ മോദിക്ക് യു.എസും ബ്രിട്ടനും യൂറോപ്യൻ യൂനിയനും സന്ദർശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പിന്നീട് നിരോധനം നീക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.