ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റത്തിൽ വിചാരണക്കായി മേയ് രണ്ടിന് പ്രത്യേക കോ ടതിയിൽ ഹാജരാകണമെന്ന് പാക് മുൻ സൈനിക ഭരണാധികാരി ജന. പർവേസ് മുശർറഫിന് സുപ്രീ ംകോടതിയുടെ അന്ത്യശാസനം.
ചീഫ് ജസ്റ്റിസ് ആസിഫ് സഈദ് ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിേൻറതാണ് ഉത്തരവ്. ഹാജരാകാത്തപക്ഷം പ്രതിരോധിക്കാനുള്ള അവകാശം നഷ്ടമാകുമെന്നും പരമോന്നത കോടതി വ്യക്തമാക്കി.
2014 മാർച്ചിലാണ് മുശർറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016ൽ ചികിത്സാവശ്യാർഥം അദ്ദേഹം ദുൈബയിലേക്ക് പോവുകയും ചെയ്തു. അതിനുശേഷം പാകിസ്താനിലേക്ക് മടങ്ങിയിട്ടില്ല. അപൂർവ മസ്തിഷ്കരോഗം ബാധിച്ച മുശർറഫിനെ കഴിഞ്ഞയാഴ്ച ദുൈബയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തുടരുകയാണ്.
2007ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിൽ പാകിസ്താൻ മുസ്ലിംലീഗ് സർക്കാറാണ് മുശർറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കോടതിയിൽ കേസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.