ഇസ്ലാമാബാദ്: പാകിസ്താൻ ഇടക്കാല പ്രധാനമന്ത്രി ശാഹിദ് അബ്ബാസി അഴിമതിയാരോപണത്തെതുടർന്ന് പദവിയൊഴിഞ്ഞ നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭ രൂപവത്കരണം സംബന്ധിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. നവാസ് ശരീഫ് മന്ത്രിസഭ അംഗങ്ങളെത്തന്നെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. മന്ത്രിസഭാംഗങ്ങളെക്കുറിച്ച് ധാരണയിലെത്തിയിട്ടില്ലെങ്കിലും നവാസിനെ അപേക്ഷിച്ച് മന്ത്രിമാരെ കുറക്കാനാണ് ശാഹിദിെൻറ പദ്ധതി. 221 പാർലമെൻറംഗങ്ങളുടെ പിന്തുണയോടെയാണ് ശാഹിദ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്ലാമാബാദിലെ നവാസിെൻറ സ്വകാര്യവസതിയിലായിരുന്നു കൂടിക്കാഴ്ച.
ശാഹിദ് അബ്ബാസിക്കെതിരായ അഴിമതിക്കേസിൽ അന്വേഷണമില്ല
22,000കോടി രൂപയുടെ അഴിമതിക്കേസിൽ പാക് പ്രധാനമന്ത്രി ശാഹിസ് അബ്ബാസിക്കെതിരായ അന്വേഷണം അഴിമതിവിരുദ്ധസംഘം അവസാനിപ്പിച്ചു. പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2013ൽ അദ്ദേഹം പെട്രോളിയം മന്ത്രിയായിരിക്കുേമ്പാൾ നടത്തിയ കരാറിലാണ് അഴിമതിയാരോപണം. എന്നാൽ, അഴിമതിയാരോപണം പാർലമെൻറിൽ സത്യപ്രതിജ്ഞക്കിടെ ശാഹിദ് നിഷേധിച്ചിരുന്നു. 17 മാസം മുമ്പാണ് കേസിൽ അന്വേഷണം തുടങ്ങിയത്. നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കേസിലെ അന്വേഷണം 2016 ഡിസംബറിൽ അവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.