ബെയ്ജിങ്: പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിനെ യു.എ ൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് ഉടലെടുത്ത പ്രശ്നങ്ങളിൽ ക്രിയാത്മക പുരോഗതിയെന്ന അവകാശവാദവുമായി ചൈന. തിങ്കളാഴ്ച യു.എൻ രക്ഷാസമിതിയിൽ മറ്റു രാജ്യങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്തതായും ഇത് യു.എസിന് അറിയാമെന്നും ചൈനീസ് വിദേശകാര്യ വക്താവ് െജങ് ഷുവാങ് അറിയിച്ചു.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഫ്രാൻസും ബ്രിട്ടനും സംയുക്തമായി അവതരിപ്പിച്ച പ്രമേയം തടഞ്ഞതോടെയാണ് ചൈനയും യു.എസും തമ്മിലുള്ള ബന്ധം വഷളായത്. മസ്ഊദിനെ ഭീകരപ്പട്ടികയിൽ പെടുത്തുന്നതിന് തടസ്സമായി ചില സാങ്കേതിക കാരണങ്ങളാണ് ചൈന ഉന്നയിച്ചത്. പ്രമേയവുമായി ബന്ധപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ നിരാശജനകമാണെന്നും ജെങ് നിരീക്ഷിച്ചു.
ചില സാഹചര്യങ്ങളിൽ പ്രമേയം പാസാക്കാൻ യു.എസ് കടുംപിടിത്തം കാണിക്കുകയാണ്. അത് നീതീകരിക്കാനാവില്ല. നിലവിലെ പ്രശ്നങ്ങൾ വഷളാക്കിയത് യു.എസാണെന്നും ചൈനക്കെതിരായ പോംപിയോയുടെ പരാമർശം സൂചിപ്പിച്ച് ജെങ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.