കാഠ്മണ്ഡു: അധികാരത്തിലേറി ഒമ്പതു മാസങ്ങൾക്കുശേഷം നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ രാജിവെച്ചു. കൂട്ടുകക്ഷിയായി നേപ്പാളി കോൺഗ്രസിന് അധികാരം ൈകമാറുന്നതിെൻറ ഭാഗമായാണിത്. ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് 62 കാരനായ പ്രചണ്ഡ രാജി പ്രഖ്യാപിച്ചത്. 2016 ആഗസ്റ്റ് മൂന്നിനാണ് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (മാവോയിസ്റ്റ്) ചെയർമാനായ പ്രചണ്ഡ രാജ്യത്തെ 39ാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.
രണ്ടാംവട്ടമാണ് അദ്ദേഹം ഇൗ പദവിയേറ്റെടുക്കുന്നത്. പരസ്പര ധാരണപ്രകാരം നേപ്പാളി കോൺഗ്രസ് പ്രസിഡൻറ് ഷേർ ബഹാദൂർ ദേബക്കാണ് അദ്ദേഹം അധികാരം കൈമാറിയത്. 2018 ഫെബ്രുവരിയിൽ പാർലെമൻറ് തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഉൗഴംവെച്ച് ഭരിക്കാമെന്നായിരുന്നു വ്യവസ്ഥ.
1997നുശേഷം േനപ്പാളിൽ ഇൗ മാസം 14ന് ആദ്യഘട്ട പ്രാദേശിക തെരഞ്ഞെടുപ്പ് നടന്നിരുന്നു. 1997ലെ മാവോയിസ്റ്റ് കലാപത്തിൽ 16,000 ആളുകൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രാദേശിക തെരഞ്ഞെടുപ്പ് നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.